പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങായിപീപ്പിള്‍സ് ഫൗണ്ടേഷന്‍

പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങാവുകയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള. അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ധനസഹായം കൈമാറി. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കണമെന്ന് സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പെട്ടിമുടിയില്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തന സമയം മുതല്‍ സഹായഹസ്തവുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍യില്‍ കഴിയുന്നവര്‍ക്കും വിവിധ എസ്റ്റേറ്റുകളില്‍ കഴിയുന്നവര്‍ക്കും സംഘടന ഇന്നലെ ധനസഹായം കൈമാറി. ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതിനാല്‍ പിന്‍മാറി. നിലവിലെ സാഹചര്യത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി സൗകര്യം ഒരുക്കണമെന്ന് ജമാത്ത് ഇസ്ലാമി ജില്ലാ പ്രസിഡിന്‍റ് ഷാജഹാന്‍ ആവശ്യപ്പട്ടു.

പീപ്പിള്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. എ പി ഹസ്സന്‍, അടിമാലി ഏരിയ കോ-ഓഡിനേറ്റര്‍ അഷറഫ് ഇരുമ്ബുപാലം, ഏരിയ പ്രസിഡന്‍റ് ഇ.എം അബ്ദുള്‍ കരീം, പിപ്പിള്‍ ഫൗണ്ടേഷന്‍ വനിത പ്രതിനിധികളായ ഐഷാബാമ, റഷീദ എന്നിവര്‍ ധനസഹായ വിതരണത്തില്‍ പങ്കെടുത്തു.

prp

Leave a Reply

*