കേവലം 48 ലക്ഷത്തിന് 3 BHK ബ്രാന്‍ഡഡ് വില്ലകള്‍ കൊച്ചിയില്‍!!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ACCORD HABITAT ന്‍റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന വില്ലാ പ്രോജക്ടില്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക് ഇപ്പോള്‍ വില്ലകള്‍ സ്വന്തമാക്കാം. ഇടപ്പള്ളി ലുലു മാളില്‍ നിന്നും കേവലം 6.7 കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന  ഈ പ്രോജക്ട് ചെലവ് കുറഞ്ഞ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് (കേവലം ഒരു ഫ്ലാറ്റിന്‍റെ വിലയ്ക്ക്) തികച്ചും അനുയോജ്യമാണ്. 3 & 4 BHK വില്ലകള്‍ അടങ്ങിയ ഈ പ്രോജക്ടില്‍ വെറും  48 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ലഭ്യമാണ്. 3BHK ട്വിൻ […]

മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ; ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രിക്കും

ന്യൂഡല്‍ഹി: മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ. കാശ്മീര്‍, സിഎഎ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. എന്നാല്‍ നേരത്തെ പാമോയില്‍ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെ ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. കാശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് […]

ഉഗ്രവിഷമുള്ള അപൂർവയിനം പാമ്പിനെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: ഉഗ്രവിഷമുള്ള അപൂർവ ഇനത്തിൽപ്പട്ട പാമ്പിനെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരത്ത് മലയൻകീഴിനടുത്ത് കരിപ്പൂര് നിന്നാണ് കേരളത്തിൽ അപൂർവമായി കാണുന്ന ബാൻഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെ പിടികൂടിയത്. ശംഖുവരയന്‍റെ ഇനത്തിൽപ്പെട്ട പാമ്പാണിത്. കറുപ്പിൽ മഞ്ഞ വരയുള്ള പാമ്പിന്‍റെ വാലിന്‍റെ അറ്റം അൽപ്പം മുറിഞ്ഞതായിരുന്നു.പാമ്പിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിന് കൈമാറി. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ടത്. ഇവർ ഉടനെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. തെക്കൻ ചൈന, ഇന്തോനേഷ്യ, മിസോറാം, അസം, ത്രിപുര എന്നിവിടങ്ങളിലുമാണ് […]

ആന ഇന്ത്യൻ പൗരനാണോ എന്ന് സുപ്രീം കോടതി; ഞെട്ടി പാപ്പാൻ

ന്യൂഡൽഹി: തന്‍റെ ആനയ്ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജിയുമായി പാപ്പാൻ സുപ്രീം കോടതിയിൽ. നാൽപ്പത്തിയേഴു വയസുള്ള ലക്ഷ്മി എന്ന പിടിയാനയ്ക്ക് വേണ്ടിയാണ് പാപ്പാൻ സദ്ദാം സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ ആനയ്ക്ക് വേണ്ടി ഹേബിയസ് കോർപസ് ഹർജിയോ? ആന ഇന്ത്യൻ പൗരനാണോ ? എന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ ചോദിച്ചു. ഒരു മൃഗത്തിനു വേണ്ടി ഹേബിയസ് കോർപസ് ഹർജി നൽകുന്നത് രാജ്യത്ത് ആദ്യമാണ്. ലോകത്ത് രണ്ടാമതും. ഡൽഹിയിലെ യൂസഫ് അലി എന്നയാളുടെ ആനയെ പരിചരിക്കാൻ […]

‘റോക്കി’ക്ക് പിറന്നാൾ ആശംസകളുമായി കെജിഎഫ് 2 പുതിയ പോസ്റ്റർ

ആളുകളുടെ ഇടയിൽ എല്ലാക്കാലത്തും ഗ്രഹണങ്ങൾ കൗതുകത്തിനും ഭയത്തിനും കാരണമാകാറുണ്ട്. 2020 ൽ നാല് ചന്ദ്രഗ്രഹണങ്ങൾക്കാണ് ഭൂമി സാക്ഷ്യം വഹിക്കുക. അവയെല്ലാം ഭാഗികമായി നിഴൽ മൂടിയ ചന്ദ്രഗ്രഹണങ്ങളായിരിക്കും. അതിൽ ആദ്യത്തെ ഗ്രഹണം 2020 ജനുവരി പത്തിന് സംഭവിക്കും. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ജനുവരി 10 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സമയം രാത്രി 10.37 മുതൽ പുലർച്ചെ 2.42 വരെ ചന്ദ്രഗ്രഹണം നീണ്ടു നിൽക്കും. ഗ്രഹണ […]

ലോകം യുദ്ധ ഭീതിയിൽ: എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ഖി​ലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ സ്ഥിരീകരിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എ​ല്ലാം ന​ന്നാ​യി പോ​കു​ന്നു​വെ​ന്ന് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ക​യാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും സു​സ​ജ്ജ​വും ശ​ക്ത​വു​മാ​യ സൈ​ന്യം തങ്ങ​ൾ​ക്കു​ണ്ട്. ആക്രമണം സം​ബ​ന്ധി​ച്ച് അ​ടു​ത്ത ദിവസം പ്ര​സ്താ​വ​ന ന​ട​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ക്കിലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ  ഇ​റാ​ന്‍ ആക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ന്ത്ര​ണ്ടോ​ളം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ പ​തി​ച്ച​താ​യി അ​മെരി​ക്ക​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. […]

കേരളത്തിന്​ പ്രളയകാലത്ത്​ നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ട്​ കേന്ദ്രം

തിരുവനന്തപുരം : പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും കത്തില്‍ പറയുന്നു. നേരത്തെ പ്രളയ സഹായം […]

അനിയന്‍റെ ചിത്രം നിർമിച്ച് ദിലീപ്; ടൈറ്റിൽ പോസ്റ്റർ

ദിലീപിന്‍റെ അനിയൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. തട്ടാശേരി കൂട്ടം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ‌ ദിലീപ് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായെത്തുന്നത്. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോവസ്. രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. courtsey content […]

ജനുവരി 8ന് പണിമുടക്കുന്നത് 25 കോടി തൊഴിലാളികൾ; 24 മണിക്കൂർ ഇന്ത്യ സ്തംഭിക്കും

ജനുവരി എട്ടിന് പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനാല് കാര്യങ്ങൾ മുൻനിർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിനൊരുങ്ങുന്നത്. 25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. തമിഴ് നാട്ടിൽ എംഡിഎംകെ, ഡിഎംകെ പാർട്ടികളുടെ പിന്തുണ സമരത്തിനുണ്ട്. ‘തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം തൊഴിലാളികളുടെ അവകാശം തട്ടിയെടുക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്’ എന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലൻ പറഞ്ഞു. ബന്ദിന് ശിവസേനയുടെയും പിന്തുണയുണ്ട്.സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു), ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് […]

കാട്ടുതീയിൽ കരിഞ്ഞു തൂങ്ങി കംഗാരുക്കുഞ്ഞ്; നൊമ്പരപ്പെടുത്തും ഈ കാഴ്ചകൾ

മെല്‍ബണ്‍: 2019 സെപ്റ്റംബറില്‍ തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയില്‍ തുടരുകയാണ്. ഏക്കറുകണക്കിന് കാടും ജൈവസമ്പത്തും ഇതിനോടകം തന്നെ തീ വിഴുങ്ങിക്കഴിഞ്ഞു. നിരവധി മനുഷ്യരും മരിച്ചു. 48 കോടി മൃഗങ്ങളാണ് കാട്ടുതീയില്‍ ചത്തൊടുങ്ങിയത്.900 വീടുകള്‍ നശിച്ചു. ആമസോണ്‍ കാടുകള്‍ കത്തിനശിച്ചപ്പോഴുണ്ടായിരുന്നതിന് സമാനമായി നിരവധി ഹൃദയഭേദകമായ ചിത്രങ്ങളാണ് ദുരന്തമുഖത്തു നിന്ന് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ജലാംശം വറ്റിയ മൃഗങ്ങള്‍ മനുഷ്യരുടെ സഹായത്തിനായും വെള്ളത്തിനായുമെത്തുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മിക്കഭാഗങ്ങളിലും ആകാശം ചുവന്നിരിക്കുകയാണ്. കാട്ടുതീയില്‍ 4000 ഓളം കന്നുകാലികളും ആടുകളും ചത്തതായി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ […]