ചൈനയെ തള്ളി ശ്രീലങ്ക; ഒന്നാമത്തെ സുഹൃത്ത് ഇന്ത്യ തന്നെ; ചൈനയുമായി തുറമുഖ കരാറില്‍ ഏര്‍പ്പെട്ടത് തെറ്റായ തീരുമാനമായിരുന്നെന്നും വിദേശകാര്യ സെക്രട്ടറി

ന്യൂദല്‍ഹി: സുരക്ഷാപരവും തന്ത്രപരവുമായ കാര്യങ്ങളില്‍ ആദ്യം ഇന്ത്യ എന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജ്. ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാകാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല, അങ്ങനെയാന്നും ചെയ്യില്ല. ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗുണഫലങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാക്കാര്യത്തില്‍ ഇന്ത്യയ്ക്കാണ് ആദ്യ മുന്‍ഗണനയെന്ന് പ്രസിഡന്റ് ഗോദഭയ രാജപക്ഷെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്ബത്തിക പുരോഗതിക്കു വേണ്ടി മറ്റുള്ളവരെയും പരിഗണിക്കേണ്ടിവരും. ശ്രീലങ്കയിലെ ഹമ്ബന്‍തോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിനു നല്‍കിയത് തെറ്റായിപ്പോയി, അദ്ദേഹം ഒരു ലങ്കന്‍ ചാനലിനോട് […]

സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമം; ദമ്ബതികള്‍ അറസ്റ്റില്‍

കോയമ്ബത്തൂര്‍: പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോയമ്ബത്തൂരില്‍ ദമ്ബതികള്‍ പിടിയിലായി. 1.15 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വ്യക്തമാക്കി. കൊവിഡ് കാലത്തെ പ്രത്യേക സര്‍വീസായ വന്ദേ ഭാരത് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് എത്തിയതായിരുന്നു ദമ്ബതികള്‍. വിമാനത്താവളത്തില്‍ വച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇരുവരേയും പരിശോധിക്കാന്‍ തീരുമാനിച്ചത്. വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പാക്കറ്റുകള്‍ കണ്ടെടുത്തു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് […]

ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം വാങ്ങാനുറച്ച്‌ ഇന്ത്യ : ചൈനീസ് അതിര്‍ത്തി ഇനി കര്‍ശന നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച്‌ ഇന്ത്യന്‍ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാര്‍ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ സംവിധാനങ്ങളില്‍ ഒന്നാണ് ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം.ഇത്തരത്തിലുള്ള മൂന്നെണ്ണം ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ശത്രു വിമാനത്തിന്റെയും മിസൈലിന്റെയും സാന്നിധ്യം ദൂരെ നിന്നു തന്നെ തിരിച്ചറിയാനും, വളരെ ഉയര്‍ന്നു പറന്ന് നിരീക്ഷണം നടത്താനും ഇവയ്ക്കു സാധിക്കും. പ്രതിരോധ വിദഗ്ധരടങ്ങുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് 2 ബില്യണ്‍ […]

പാക്കിസ്ഥാന് അമേരിക്കയുടെ ഇരുട്ടടി, സിറിയയില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്ക് അന്വേഷിക്കുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുള്ള പുതിയ തലവേദനയായി അമേരിക്ക. സിറിയയില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്കിനെ കുറിച്ച്‌ അമേരിക്ക അന്വേഷണം ആരംഭിച്ചു. ഇറാഖ്-സിറിയയെ കീഴടക്കിയ സംഭവം തൊട്ട് റാഡിക്കല്‍ സുന്നി പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടിയതിന്റെ പേരില്‍ കസ്റ്റഡിയിലുള്ള 29 പാക്കിസ്ഥാനികളുടെ പട്ടികയടക്കം പുറത്തുവന്നിട്ടുള്ളതാണ്. തുര്‍ക്കി, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വം നേടിയ നാല് പാക്കിസ്ഥാനികള്‍ ഉള്‍പ്പെടുന്നതായി ഡല്‍ഹിയിലെയും വാഷിംഗ്ടണിലെയും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. പിടിയിലായ 29 ഐസിസ് ബന്ധമുള്ളവരില്‍ ഒമ്ബത് പേര്‍ സ്ത്രീകളാണ്. സിറിയയില്‍ […]

500 രൂപ ഓട്ടോക്കൂലിക്കു പകരം 2 പവന്റെ‍ സ്വര്‍ണമാല നല്‍കി യാത്രക്കാരന്‍

തൃശൂര്‍∙ ഓട്ടോക്കൂലി ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ കൊടുത്തത് 2 പവന്റെ‍ സ്വര്‍ണമാല. മുക്കുപണ്ടമാണെന്നുറപ്പിച്ച്‌ ഡ്രൈവര്‍ സ്വര്‍ണക്കടയില്‍ കൊടുത്തു പരിശോധിച്ചപ്പോള്‍ സംഗതി സ്വര്‍ണം തന്നെ. 500 രൂപയുടെ ഓട്ടക്കൂലിക്കു പകരം 2 പവന്‍‍. പോരാത്തതിന് ഒരു മൊബൈല്‍ ഫോണും. ഓട്ടോക്കൂലി തരുമ്ബോള്‍ തിരിച്ചു തന്നാല്‍ മതിയെന്നു പറഞ്ഞാണ് കക്ഷി പോയത്. വന്നാല്‍ തിരിച്ചു കൊടുക്കാന്‍ മാലയും മൊബൈലുമായി നടക്കുകയാണ് ഓട്ടോ ‍ഡ്രൈവര്‍. കെഎസ്‌ആര്‍ടിസിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രേവതിനാണു വേറിട്ട അനുഭവമുണ്ടായത്. നഗരത്തില്‍ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണു […]

അമേരിക്കയില്‍ ടിക് ടോക് സിഇഒ രാജിവെച്ചു

ന്യൂയോര്‍ക്ക്: ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക് സിഇഒ കെവിന്‍ മേയെര്‍ രാജിവെച്ചു. അമേരിക്കയില്‍ 90 ദിവസത്തിനകം ടി്ക് ടോക് അടച്ചുപൂട്ടണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് രാജി. ടിക് ടോക് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടത്. 90 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ യുഎസ് കമ്ബനി ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. കെവിന്‍ മേയെറുടെ രാജിയെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സിഇഒ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. ടിക് ടോക് മാതൃസ്ഥാപനമായ […]

സ്വര്‍ണ്ണക്കടത്ത് : അനില്‍ നമ്ബ്യാര്‍ ചോദ്യം ചെയ്യലിന് ഹാജരായി : ഐ.ടി ഫെല്ലോയെയും ഇന്ന് ചോദ്യം ചെയ്യും

കൊച്ചി • തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്ബ്യാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്ബ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. കേസില്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അരുണ്‍ ബാലചന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജൂലൈ അഞ്ചിനാണ്‌ തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വര്‍ണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേ ദിവസം ഉച്ചയ്‌ക്ക് […]

അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത. : ഓറഞ്ച്-യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂ ഡല്‍ഹി : അടുത്ത നാല് ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് പ്രവചിച്ച്‌ കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 27 ,28 തിയതികളില്‍ ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ടും അടുത്ത രണ്ട് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും ഉത്തര്‍പ്രദേശില്‍ ഓഗസ്റ്റ് 28നും രാജസ്ഥാനില്‍ ഓഗസ്റ്റ് 29,30 തിയതികളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുകാശ്മീര്‍- ഓഗസ്റ്റ് 27, ഹിമാചല്‍ പ്രദേശ് ഓഗസ്റ്റ്- 27,28, ഉത്തര്‍പ്രദേശ് -ഓഗസ്റ്റ് 27,29,30, രാജസ്ഥാന്‍- ഓഗസ്റ്റ് 27,28 പഞ്ചാബ്- ഓഗസ്റ്റ് 27,28, ഹരിയാന ഡല്‍ഹി ഓഗസ്റ്റ്- 27-29, […]

“എനിക്ക് ഇപ്പം കാണണം”; നിത്യാനന്ദയെ കാണാന്‍ വാശിപിടിച്ച്‌ തമിഴ് നടി

ചെന്നൈ: ‘അദ്ദേഹത്തിന് ശക്തി കൂടിവരികയാണ്. ഇനി എനിക്ക് പിടിച്ച്‌ നില്‍ക്കാനാവില്ല. കണ്ടേ പറ്റൂ. അതിനായി ഞാന്‍ ഉടനെ കൈലാസത്തിലേക്ക് പോകും’- വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച്‌ തമിഴ് ചലച്ചിത്ര താരവും മോഡലുമായ മീര മിഥുന്‍ ട്വിറ്ററില്‍ പോസ്റ്റുചെയ്തതാണിത്. നിത്യാനന്ദയെ സപ്പോര്‍ട്ടുചെയ്യാത്തവരെയും മാദ്ധ്യമങ്ങളെയും താരം വിമര്‍ശിക്കുന്നുമുണ്ട്. ‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു. കുറ്റംപറയുന്നു. മാദ്ധ്യമങ്ങളും എതിര്‍ക്കുന്നു. ജനങ്ങള്‍ക്കായി പുതിയൊരു രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോട് ഒരുപാട് സ്നേഹമുണ്ട്’- മീര പറയുന്നു. നിത്യാനന്ദയുടെ കടുത്ത ആരാധികയായ മീര നേരത്തേയും അദ്ദേഹത്തോടുളള […]

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്ബോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. ഇക്കുറി എന്‍ഐഎ : തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്ബോള്‍ മാത്രം

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്ബോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്ബോള്‍ മാത്രമെന്നതും പ്രത്യേകത. 2006ല്‍ ലാവ്ലിന്‍ ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത്. കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്ബോള്‍ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് […]