ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം വാങ്ങാനുറച്ച്‌ ഇന്ത്യ : ചൈനീസ് അതിര്‍ത്തി ഇനി കര്‍ശന നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി : ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച്‌ ഇന്ത്യന്‍ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാര്‍ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ സംവിധാനങ്ങളില്‍ ഒന്നാണ് ഇസ്രയേലി നിര്‍മ്മിത ഫാല്‍ക്കണ്‍ അവാക്സ് സിസ്റ്റം.ഇത്തരത്തിലുള്ള മൂന്നെണ്ണം ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ശത്രു വിമാനത്തിന്റെയും മിസൈലിന്റെയും സാന്നിധ്യം ദൂരെ നിന്നു തന്നെ തിരിച്ചറിയാനും, വളരെ ഉയര്‍ന്നു പറന്ന് നിരീക്ഷണം നടത്താനും ഇവയ്ക്കു സാധിക്കും. പ്രതിരോധ വിദഗ്ധരടങ്ങുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് 2 ബില്യണ്‍ യു.എസ് ഡോളറിന്റെ നിരീക്ഷണ സംവിധാനം വാങ്ങാന്‍ തീരുമാനമായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടി അംഗീകരിച്ചതോടെ, റഷ്യന്‍ നിര്‍മ്മിത എ-50 വിമാനത്തില്‍ ഉറപ്പിച്ച ഫാല്‍ക്കണ്‍ അവാക്‌സ് വാങ്ങാനുള്ള കരാര്‍ ഒപ്പിടാനുള്ള അന്തിമ തീരുമാനം എടുക്കുകയായിരുന്നു.മൂന്നു വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ ഇവ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് വിലയിരുത്തുന്നത്.

prp

Leave a Reply

*