കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്ബോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. ഇക്കുറി എന്‍ഐഎ : തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്ബോള്‍ മാത്രം

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്ബോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്ബോള്‍ മാത്രമെന്നതും പ്രത്യേകത. 2006ല്‍ ലാവ്ലിന്‍ ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത്. കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്ബോള്‍ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോര്‍ത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006ല്‍ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ സൂക്ഷിക്കുന്ന റെക്കോര്‍ഡ് റൂം.

ലാവ്ലിന്‍ കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് സംഘത്തിന് ഊര്‍ജവകുപ്പിലെ ചില പ്രധാന ഫയലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയല്‍ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫയല്‍ സെക്രട്ടേറിയറ്റില്‍ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടര്‍ന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ് റൂമിലെത്തി ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയോട് വിവരങ്ങള്‍ ആരാഞ്ഞു. 4 മണിക്കുള്ളില്‍ ഫയല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുവാദത്തോടെ സിബിഐക്കു കൈമാറി.

prp

Leave a Reply

*