സൂപ്പര്‍ സോക്കോ യൂറോപ്യന്‍ വിപണികള്‍ക്കായി ഒരു പുതിയ മാക്സി-സ്കൂട്ടര്‍ പുറത്തിറക്കി

ചൈനീസ് ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ സൂപ്പര്‍ സോക്കോ യൂറോപ്യന്‍ വിപണികള്‍ക്കായി ഒരു പുതിയ മാക്സി-സ്കൂട്ടര്‍ പുറത്തിറക്കി. സൂപ്പര്‍ സോക്കോ CPx എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്‌ട്രിക് സ്കൂട്ടര്‍ 125 സിസി പെട്രോള്‍-സിവിടി ഇതരമാര്‍ഗങ്ങള്‍ക്ക് മികച്ചൊരു ബദലാണെന്ന് കമ്ബനി അവകാശപ്പെടുന്നു. അടിസ്ഥാന സിംഗിള്‍ ബാറ്ററി വേരിയന്റിനായി 3,599 ബ്രിട്ടീഷ് പൗണ്ടാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.53 ലക്ഷം രൂപ. അതേസമയം ഉയര്‍ന്ന ഡ്യുവല്‍ ബാറ്ററി പതിപ്പിന് 4,699 പൗണ്ട് അല്ലെങ്കില്‍ 4.61 ലക്ഷം രൂപ വിലവരും. ഇലക്‌ട്രിക് […]

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ‘അവിശ്വാസ് മേത്ത’ ആയി: ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം യാദൃശ്ചികമല്ലെന്നും അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള സാഹചര്യമില്ലെന്നും സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫാന്‍ ആവശ്യമില്ലാത്തയിടത്ത് ആരോ കെട്ടിത്തൂക്കിയത് പോലെയുണ്ട്, അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാനിന്റെ സ്വിച്ചില്‍ നിന്നുമാണ് തീപിടിത്തത്തിന് കാരണമായ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയേയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസ് […]

ഹെലിക്കോപ്ടറും വിമാനവും അതിര്‍ത്തി കടന്നാല്‍ വെടിവെച്ചിടും; പ്രതിരോധം കടുപ്പിച്ച്‌ ഇന്ത്യ; മലനിരകളില്‍ ഇഗ്ല മിസൈലുകളുമായി സൈന്യത്തെ വിന്യസിച്ചു

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍, അതിര്‍ത്തിക്കടുത്ത് ചൈനീസ് കോപ്ടറുകളുടെ പറക്കലുകള്‍ കൂടിയ സാഹചര്യത്തില്‍ മലനിരകളില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചു. തോളില്‍ നിന്ന് ആകാശത്തേക്ക് തൊടുത്തുവിടാവുന്ന റഷ്യന്‍ നിര്‍മിത ഇഗ്ല മിസൈലുകളും (വ്യോമ പ്രതിരോധ സംവിധാനം) ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള വലുതും ചെറുതുമായ മലനിരകളിലെല്ലാം സൈനികരെ നിയോഗിച്ചു. ഹെലിക്കോപ്ടറോ വിമാനമോ അതിര്‍ത്തി ലംഘിച്ചാല്‍ തടയാനാണ് നിര്‍ദേശം. ഇതിനു പുറമേ ചൈനീസ് നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ റഡാറുകളും വിന്യസിച്ചു. ഭൂമിയില്‍ നിന്ന് വിമാനങ്ങളിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കിഴക്കന്‍ […]

രാജിവയ്ക്കാന്‍ ഒരുങ്ങി ട്രംപിന്റെ ഉപദേശക

ഈ മാസം അവസാനത്തോടെ താന്‍ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച്‌ വൈറ്റ് ഹൗസ് ഉപദേശക കെല്ലിയാന്‍ കോണ്‍വേ. ആഗസ്റ്റ് അവസാനത്തോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭരണനിര്‍വഹണ ഓഫീസില്‍ നിന്നും രാജിവെക്കുകയാണെന്ന് അവര്‍ അറിയിച്ചു. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാലാണ് രാജി വെക്കുന്നതെന്നാണ് അവര്‍ നല്‍കുന്ന വിശദീകരണം. യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് കെല്ലിയാന്‍ കോണ്‍വേയുടെ പിന്മാറ്റം. രണ്ടാംവട്ടം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള രണ്ടുമാസങ്ങള്‍ അതീവ നിര്‍ണായകവുമാണ്.

നിറം മങ്ങിയെങ്കിലും ഓണ വിപണി ഒരുങ്ങി; വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു

ഓണാഘോഷത്തിന് വിഭവങ്ങളുമായി വിപണി ഒരുങ്ങി തുടങ്ങി. വിഭവങ്ങളുടെ ലഭ്യതയില്‍ കുറവില്ലെങ്കിലും കോവി‍ഡ് കാലമായതിനാല്‍ വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നു. പലചരക്ക്-പച്ചക്കറി കടകളില്‍ തിരക്കില്ല. ഓണക്കാലമായാല്‍ കുതിച്ചുയരാറുള്ള ഏത്തയ്ക്കയുടെ വില 50 രൂപയില്‍ താഴെയാണ്. നാടന്‍ കായ്കളും സുലഭമാണ്. പച്ചക്കറി വിഭവങ്ങളില്‍ ബീന്‍സ്, കാരറ്റ് തുടങ്ങി ചില വിഭവങ്ങള്‍ക്കു മാത്രമാണ് നേരിയ വില വര്‍ധന. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കാലത്ത് ഒരു മാസം 40 ലോഡ് വരെ പച്ചക്കറി വിഭവങ്ങള്‍ വില്‍പനയ്ക്കായി സംഭരിച്ചിരുന്നെങ്കില്‍ ഇക്കുറി അത് ആഴ്ചയില്‍ 2 ലോഡായി കുറച്ചു. എന്നാല്‍ […]

പുത്തന്‍ മോഡലുമായി ഹോണ്ട ഉടന്‍

ഈ മാസം 27-ന് ഇന്ത്യയില്‍ ഒരു പുതിയ ബൈക്ക് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട . അവതരണത്തിനു മുന്നോടിയായി ഒരു ടീസര്‍ വീഡിയോ കമ്ബനി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഹോണ്ട വില്‍ക്കുന്ന മോഡലായ CBF 190R ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ടയുടെ ചൈനീസ് പങ്കാളിയായ സുനിഡിറോ ഹോണ്ട ചൈനയില്‍ വില്‍ക്കുന്ന ഒരു സ്ട്രീറ്റ് മോഡല്‍ ആണ് CBF 190R. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡല്‍ ആയ സിബിഎഫ് 190R-ന് ക്ലിപ്പ് […]

മാപ്പ് പറയില്ല, അങ്ങനെ ചെയ്താല്‍ മനസാക്ഷിയെ വഞ്ചിക്കുന്നതാകും: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി > കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന് പ്രശാന്ത് ഭൂഷണ്‍. ആത്മാര്‍ത്ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീം കോടതി ഇന്നു വരെയാണ് പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്. കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ […]

അനിയന്‍ നായകനാകുന്ന വെബ് സീരിസിന് വേണ്ടി നിര്‍മ്മാതാവിന്റെ കുപ്പായമണിഞ്ഞ് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട

സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ടീമിനൊപ്പം വീണ്ടും ഒന്നിക്കാനൊരുങ്ങി വിജയ് ദേവരകൊണ്ട. ഇത്തവണ ഒരു ചെറിയ വ്യത്യാസമുണ്ട്. ക്യാമറയുടെ മുന്നിലല്ല, പിന്നിലാണ് താരമുണ്ടാകുക. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വെങ്ക സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ നിര്‍മാതാവാകാന്‍ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. വിജയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയാണ് സീരീസില്‍ നായകനായി എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, മീക്കു മാത്രം ചെപ്ത എന്ന വെബ് സീരീസും വിജയ് നിര്‍മിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ഇറങ്ങിയ ദൊറസാനി എന്ന […]

പാക്കിസ്ഥാന് ഇനി ചൈനയുടെ സ്വന്തം നാവിഗേഷന്‍; സൈനിക ആവശ്യങ്ങള്‍ക്ക് ജിപിഎസിന് ബദലായുള്ള ബെയ്ദൗ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ( 24.08.2020) പാക്കിസ്ഥാന് ഇനി ചൈനയുടെ സ്വന്തം നാവിഗേഷന്‍. ചൈനയുടെ സൈനിക ആവശ്യങ്ങള്‍ക്ക് ജിപിഎസിന് ബദലായുള്ള ബെയ്ദൗ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. സൈനികവും സൈനികേതരവുമായ കാര്യങ്ങള്‍ക്ക് ബെയ്ദൗ ഉപയോഗിക്കാനാണ് പാക്ക് തീരുമാനം. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നതിന്റെ ഭാഗമാണ് നടപടി. സര്‍വേ, മാപ്പിങ്, നിര്‍മാണം, ശാസ്ത്രീയ പഠനങ്ങള്‍ തുടങ്ങി ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ബെയ്ദൗവുമായുള്ള സഹകരണം പാക്കിസ്ഥാന് സഹായകരമാകും. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ചൈന ബെയ്ദൗ എന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം […]

അതൊരു തെറ്റായ സന്ദേശമായിരിക്കും; സ്മിത്തിനെ വീണ്ടും ക്യാപ്റ്റനായി അവരോധിക്കുന്നത് പൊതുസമൂഹം അം​ഗീകരിക്കില്ല

പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് ഓസീസ് സൂപ്പര്‍ താരവും അവരുടെ ക്യാപ്റ്റനുമായിരുന്ന സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റന്‍സി നഷ്ടമായതും ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നതും. ഇപ്പോള്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തുന്നതിനെതിരേ പ്രതികരിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തെത്തുന്നതിന് അംഗീകരിക്കാന്‍ ഓസ്‌ട്രേലിയയിലെ പൊതുസമൂഹം അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇത്തരമൊരു കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചാല്‍ വലിയ ദുരന്തമായി അത് മാറും’ -റിക്കി പോണ്ടിങ് ഈ വിഷയത്തെക്കുറിച്ച്‌ പറഞ്ഞതിങ്ങനെ. […]