അതൊരു തെറ്റായ സന്ദേശമായിരിക്കും; സ്മിത്തിനെ വീണ്ടും ക്യാപ്റ്റനായി അവരോധിക്കുന്നത് പൊതുസമൂഹം അം​ഗീകരിക്കില്ല

പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് ഓസീസ് സൂപ്പര്‍ താരവും അവരുടെ ക്യാപ്റ്റനുമായിരുന്ന സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റന്‍സി നഷ്ടമായതും ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നതും. ഇപ്പോള്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തുന്നതിനെതിരേ പ്രതികരിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്.

സ്റ്റീവ് സ്മിത്ത് നായകസ്ഥാനത്തെത്തുന്നതിന് അംഗീകരിക്കാന്‍ ഓസ്‌ട്രേലിയയിലെ പൊതുസമൂഹം അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇത്തരമൊരു കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചാല്‍ വലിയ ദുരന്തമായി അത് മാറും’ -റിക്കി പോണ്ടിങ് ഈ വിഷയത്തെക്കുറിച്ച്‌ പറഞ്ഞതിങ്ങനെ.

നേരത്തെ സ്മിത്ത് നായകസ്ഥാനത്ത് മടങ്ങിയെത്തുന്നതിനെതിരേ മുന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും കഴിഞ്ഞിടെ അതൃപ്തി അറിയിച്ചിരുന്നു. വലിയ പാരമ്ബര്യമുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ തെറ്റായ സന്ദേശം അത് നല്‍കുമെന്നാണ് ക്ലര്‍ക്ക് അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ഒരു വിവാദത്തില്‍ പെട്ട സ്മിത്തിനെ നായകസ്ഥാനത്ത് എത്തിക്കുന്നത് ശരിയല്ലെന്ന് മുന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണും അഭിപ്രായപ്പെട്ടിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ആണ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ സ്മിത്തിനെയും വാര്‍ണറേയും നായക-ഉപനായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സ്മിത്തിന് നായകസ്ഥാനത്ത് നിന്ന് 24 മാസത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി അവസാനിക്കാറായതോടെയാണ് സ്മിത്ത് നായകസ്ഥാനത്ത് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചത്.

നിലവിലെ ഓസീസ് ടെസ്റ്റ് ടീമിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാണ്. പെയ്‌നിന്റെ കീഴില്‍ ഇംഗ്ലണ്ടിനെതിരായ ആഷസില്‍ ഉള്‍പ്പെടെ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചതിനാല്‍ പെയിന്‍ പകരക്കാരനല്ല, മികച്ച ക്യാപ്റ്റനാണെന്ന ഖ്യാതിയും നേടിയിരുന്നു.

സ്മിത്തിനായി നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ സമ്മതമാണെന്ന് ടിം പെയ്‌നും പരിമിത ഓവര്‍ ടീം നായകനായ ആരോണ്‍ ഫിഞ്ചും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്.

prp

Leave a Reply

*