മാപ്പ് പറയില്ല, അങ്ങനെ ചെയ്താല്‍ മനസാക്ഷിയെ വഞ്ചിക്കുന്നതാകും: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി > കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന് പ്രശാന്ത് ഭൂഷണ്‍. ആത്മാര്‍ത്ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീം കോടതി ഇന്നു വരെയാണ് പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്. കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു. ആറു മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ക്രിമിനല്‍ കോടതിയലക്ഷ്യത്തിനു ലഭിക്കാവുന്ന ശിക്ഷ.

prp

Leave a Reply

*