‘വണ്ടര്‍ വുമണ്‍ 1984 ‘; ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടര്‍ വുമണ്‍ അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ഡബ്ല്യുഡബ്ല്യു 84/ വണ്ടര്‍ വുമണ്‍ 1984 . ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു . 2017 ലെ വണ്ടര്‍ വുമണിന്റെ തുടര്‍ച്ചയാണ് ഇത്, ഡിസി എക്സ്റ്റെന്‍ഡഡ് യൂണിവേഴ്സിലെ ഒമ്ബതാമത്തെ ചിത്രമാണിത്. പാറ്റി ജെങ്കിന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെഫ് ജോണ്‍സ്, ഡേവിഡ് എന്നിവര്‍ക്കൊപ്പം അവര്‍ എഴുതിയ തിരക്കഥ, ജോണ്‍സും ജെന്‍കിന്‍സും എഴുതിയ […]

ഏറ്റവും കൂടുതല്‍ ഉപദേശകരെവച്ച മുഖ്യമന്ത്രി പിണറായി സഖാവാണ്, അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെയാണ് തുടങ്ങിയതെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് കുറേയേറെ നന്മകളുംവളരെയേറെ തിന്മകളുമുണ്ടെന്ന് പി.സി ജോര്‍ജ്. എത്രയോ സര്‍ക്കാരിന് താന്‍ കത്ത് കൊടുത്തിട്ടുണ്ട്. പക്ഷേ ഏത് കത്തിനും അതിന്റെ മാനദണ്ഡങ്ങളനുസരിച്ച്‌ മറുപടി തരുന്നത് പിണറായി സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഏറ്റവും കൂടുതല്‍ ഉപദേശകരെവച്ച മുഖ്യമന്ത്രി പിണറായി സഖാവാണ്. അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെയാണ് തുടങ്ങിയത്.’-അദ്ദേഹം പറഞ്ഞു. മത്തായിയുടെ മരണത്തെക്കുറിച്ചും പി.സി ജോര്‍ജ് സഭയില്‍ പറഞ്ഞു. ആ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാനുള്ള മര്യാദ കാണിക്കണ്ടേയെന്നും ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘തിരുവിതാംകൂര്‍ […]

തിരുവനന്തപുരം വിമാനത്താവളം: നിയമസഭയില്‍ പാസാക്കിയ പ്രമേയം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െന്‍റ നടത്തിപ്പും, മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പിക്കുവാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കി. യു.ഡി.എഫും എല്‍ഡി.എഫും പ്രമേയത്തെ പിന്തുണച്ചു​. പ്രതിഷേധത്തോടെയാണ്​ പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചത്​​. നിയമസഭയില്‍ പാസാക്കിയ പ്രമേയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െന്‍റ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കുവാന്‍ 19.08.2020ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െന്‍റ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്ന സംസ്ഥാന […]

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ നല്‍കിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങള്‍. കത്തെഴുതിയ നേതാക്കള്‍ക്കെതിരെയും ഹൈക്കമാന്‍റിനെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തായിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് പൊട്ടിത്തെറിക്കിടയാക്കിയത്. സോണിയാ ഗാന്ധിക്ക് സുഖമില്ലാതിരുന്ന സമയത്ത് കത്ത് നല്‍കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുല്‍ ഇത് ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു. ഇതോടെ കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. അധ്യക്ഷപദവി […]

ഐ.പി.എല്ലിലെ മികച്ച പ്രകടനം തന്നെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കുമെന്ന് ഉത്തപ്പ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ഒരാളാണ് തന്ന് എന്നും ദൈവം സഹായിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഉത്തപ്പ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഉത്തപ്പ. ക്രിക്കറ്റ് കളിക്കുന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം […]

“ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് മോ​ദി​ക്ക് അ​റി​യാം’; പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച്‌ ഫ​റൂ​ഖ് അ​ബ്ദു​ള്ള

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വും ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ന്നും ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് എ​ന്‍​ഡി​ടി​വി​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഫ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു. മോദി സ​ര്‍​ക്കാ​രി​നെ ആ​ര്‍​ക്കും വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​ര്‍ ക​ള്ളം പ​റ​യാ​ത്ത ഒ​രു ദി​വ​സം പോ​ലു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ന്‍​പ് താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​പ്പോ​ഴൊ​ന്നും ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച്‌ ഒ​രു സൂ​ച​ന പോ​ലും ന​ല്‍​കി​യി​ല്ല. തൊ​ട്ട​ടു​ത്ത ദി​വ​സം […]

ഉത്ര കൊലപാതക കേസ്; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലം: ( 22.08.2020) കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ മുഖ്യപ്രതി സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തത്. അടൂരിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിരുന്നു. ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. നേരത്തെ മൂന്ന് പ്രാവശ്യം സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് […]

മരണത്തിന് തൊട്ട് മുന്‍പ് മാനസിക പീഡനത്തിന് ഇരയാക്കി ; നീണ്ടുപോകുന്ന ക്രൂരതകള്‍ ; ഉത്ര കൊലപാതകക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ മുഖ്യപ്രതി ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍.മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്..ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സുര്യയെയും അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം നേരത്തെ മൂന്ന് പ്രാവശ്യം സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തിരുന്നു. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് […]

‘ചീഞ്ഞ കേസായി’; നാട്ടുകാര്‍ പിടിച്ച മീന്‍ പിടിച്ചെടുത്ത് വിറ്റു; സ്റ്റേഷനില്‍ ഫ്രൈ ആക്കി; മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കഷ്ടപ്പെട്ട് വലയിലാക്കിയ കായല്‍മീന്‍ നാട്ടുകാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത ആകെ നാറി. പിടിച്ചെടുത്ത മീന്‍ രഹസ്യമായി വില്‍ക്കുകയും ബാക്കിവന്നവ വീട്ടില്‍ കൊണ്ടുപോവുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ്‌ഐമാര്‍ക്കെതിരെയാണ് നടപടി വന്നത്. ഇവരെ നെയ്യാറ്റിന്‍ക പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റി. നാട്ടുകാര്‍ വലവീശിപ്പിടിച്ച മീന്‍ വില്‍പനക്കിടെ പിടിച്ചെടുക്കുകയും രഹസ്യമായി കച്ചവടം ചെയ്യുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തത് വാര്‍ത്തയായതോടെയാണ് റൂറല്‍ എസ്.പി നടപടിയെടുത്തത്. അതേസമയം, സംഭവത്തിന് പിന്നില്‍ പ്രധാന പങ്കാളിത്തം വഹിച്ച എസ്‌ഐയെ […]

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കുതിച്ചുകയറ്റം

ന്യൂഡല്‍ഹി: സമ്ബദ് വ്യവസ്ഥയില്‍ ഇടിവ് ഉണ്ടായിട്ടും ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവില്‍ 7.29 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് ഇന്ത്യ നടത്തിയത്. അതേസമയം, 2020-21 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ മൊത്തം കയറ്റുമതി നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 5.57 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് നടന്നത്. അതേസമയം, ഈ വര്‍ഷം ഇന്ത്യയുടെ […]