മരണത്തിന് തൊട്ട് മുന്‍പ് മാനസിക പീഡനത്തിന് ഇരയാക്കി ; നീണ്ടുപോകുന്ന ക്രൂരതകള്‍ ; ഉത്ര കൊലപാതകക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ മുഖ്യപ്രതി ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍.മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നാണ് കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
.ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സുര്യയെയും അറസ്റ്റ് ചെയ്തത്.

പ്രത്യേക അന്വേഷണ സംഘം നേരത്തെ മൂന്ന് പ്രാവശ്യം സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തിരുന്നു. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

സൂരജിന്‍റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചിരുന്നു.പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.

prp

Leave a Reply

*