തിരുവനന്തപുരം: കഷ്ടപ്പെട്ട് വലയിലാക്കിയ കായല്‍മീന്‍ നാട്ടുകാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത ആകെ നാറി. പിടിച്ചെടുത്ത മീന്‍ രഹസ്യമായി വില്‍ക്കുകയും ബാക്കിവന്നവ വീട്ടില്‍ കൊണ്ടുപോവുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ്‌ഐമാര്‍ക്കെതിരെയാണ് നടപടി വന്നത്. ഇവരെ നെയ്യാറ്റിന്‍ക പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റി.
നാട്ടുകാര്‍ വലവീശിപ്പിടിച്ച മീന്‍ വില്‍പനക്കിടെ പിടിച്ചെടുക്കുകയും രഹസ്യമായി കച്ചവടം ചെയ്യുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തത് വാര്‍ത്തയായതോടെയാണ് റൂറല്‍ എസ്.പി നടപടിയെടുത്തത്. അതേസമയം, സംഭവത്തിന് പിന്നില്‍ പ്രധാന പങ്കാളിത്തം വഹിച്ച എസ്‌ഐയെ ഒഴിവാക്കിയെന്നും ആക്ഷേപം ഉയര്‍ന്നു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണത്രേ എസ്‌ഐയെ നടപടിയില്‍ നിന്നൊഴിവാക്കിയത്. TRENDING
കഠിനംകുളം കായലില്‍ നിന്നും വലവീശി പിടിക്കുന്ന കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് എത്തി മീന്‍ പിടിച്ചെടുത്തത്. ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കുകൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ ഫ്രൈ ചെയ്തു കഴിച്ചെന്നും പറയപ്പെടുന്നു. എസ്‌ഐയും എഎസ്‌ഐമാരും ഏതാനും സിവില്‍പൊലീസ് ഓഫീസര്‍മാരും സംഭവത്തില്‍ ആരോപണവിധേയരായിരുന്നു.
സേനയ്ക്കാകെ അപകമാനകരമായ സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി വിശദീകരണം തേടിയിരുന്നു.തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി വി. എസ് ദിനരാജിനോട് ഇക്കാര്യം അന്വേഷിക്കാന്‍ എസ്.പി നിര്‍ദേശം നല്‍കി.

