കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ നല്‍കിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങള്‍. കത്തെഴുതിയ നേതാക്കള്‍ക്കെതിരെയും ഹൈക്കമാന്‍റിനെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെ കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തായിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യമാണ് പൊട്ടിത്തെറിക്കിടയാക്കിയത്. സോണിയാ ഗാന്ധിക്ക് സുഖമില്ലാതിരുന്ന സമയത്ത് കത്ത് നല്‍കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുല്‍ ഇത് ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു. ഇതോടെ കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി.

അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയയുടെ നിര്‍ദ്ദേശം കെസി വേണുഗോപാല്‍ ആണ് യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികള്‍ തുടങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.

prp

Leave a Reply

*