ഐ.പി.എല്ലിലെ മികച്ച പ്രകടനം തന്നെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കുമെന്ന് ഉത്തപ്പ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ഒരാളാണ് തന്ന് എന്നും ദൈവം സഹായിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഉത്തപ്പ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഉത്തപ്പ.

ക്രിക്കറ്റ് കളിക്കുന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം ഇന്ത്യയെ പ്രധിനിധികരിക്കുകയാണെന്നും തനിക്ക് അതിനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഉത്തപ്പ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 46 ഏകദിന മത്സരങ്ങള്‍ കളിച്ച ഉത്തപ്പ ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൂടെ രണ്ട് ഐ.പി.എല്‍ കിരീടവും താരം നേടിയിട്ടുണ്ട്

prp

Leave a Reply

*