ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നിതിനിടെ അതി​ര്‍ത്തി​യി​ല്‍ നി​ന്നൊരു ശുഭവാര്‍ത്ത

ഡല്‍ഹി: യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെ അതിര്‍ത്തിയി​ല്‍ നി​ന്ന് ഒരു ശുഭവാര്‍ത്ത. അതി​ര്‍ത്തി​ ലംഘിച്ച്‌ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരുകൂട്ടം യാക്കുകളെ ഇന്ത്യന്‍ സൈന്യം ചൈനീസ് അധികൃതര്‍ക്ക് കൈമാറി എന്നതായി​രുന്നു ആ ശുഭവാര്‍ത്ത. അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കമേംഗിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് 13 യാക്കുകളും നാല് കുഞ്ഞുങ്ങളും ലംഘിച്ചത്. ഓഗസ്റ്റ് 31നായിരുന്നു അതി​ര്‍ത്തി​ലംഘനം. ചൈനീസ് അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തശേഷമാണ് ഇവയെ കൈമാറിയത്. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചുളള നടപടി എന്നാണ് യാക്കുകളുടെ കൈമാറ്റത്തെ ഇന്ത്യന്‍ സൈന്യം വിശേഷിപ്പിച്ചത്. നടപടിയില്‍ ചൈന നന്ദി അറിയിച്ചിട്ടുണ്ട്. ചൈനീസ് സൈനി​കരാണ് യാക്കുകളെ ഏറ്റുവാങ്ങി​യത്.

prp

Leave a Reply

*