ഓണ്‌ലൈന്‌ ​ഗെയിമുകളില്‍ സ്ഥിരമായി പരാജയപ്പെടുത്തി; അഞ്ചാം ക്ലാസുകാരിയെ 11വയസ്സുകാരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: ഓണ്‍ലൈന്‍ ഗെയിമുകളില്‍ ആവര്‍ത്തിച്ചുള്ള തോല്‍വിയില്‍ പ്രകോപിതനായി പതിനൊന്നുകാരന്‍ അഞ്ചാ ക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി. ഇന്‍ഡോറില്‍ ലാസുദിയ പ്രദേശത്താണ് സംഭവം. തന്റെ വളര്‍ത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഓണ്‌ലൈന്‌ ​ഗെയിമുകളില്‍ പെണ്‍കുട്ടി പതിവായി ആണ്‍കുട്ടിയെ തോല്‍പിക്കാറുണ്ടെന്നും അതിനെ തുടര്‍ന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും ഡിഐജി എച്ച്‌ സി മിശ്ര വ്യക്തമാക്കി.

പെണ്‍കുട്ടിയെ പ്രതി തന്റെ വീടിനു പിന്നിലേക്ക് വിളിച്ചുകൊണ്ടുപോവുകയും തലയില്‍ കല്ല് കൊണ്ട് ഇടിച്ച്‌ കൊല്ലുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അപ്പോള്‍ത്തന്നെ പെണ്‍കുട്ടി മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ ഓദ്യോ​ഗിക നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആണ്‍കുട്ടിയെ കറക്ഷണല്‍ ഹോമിലാക്കാനാണ് തീരുമാനം.

prp

Leave a Reply

*