ഇന്ത്യ -ചൈന സംഘര്‍ഷം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു : ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജമ്മുകശ്മീരിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലൂടെ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്കെത്തിക്കാന്‍ പദ്ധതിയിട്ട് പാകിസ്ഥാന്‍. ലൈന്‍ ഓഫ് കണ്ട്രോളിനു സമീപത്തുള്ള വിവിധ ലോഞ്ച് പാഡുകളില്‍ തീവ്രവാദികള്‍ ഒത്തു കൂടിയിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ സേനയുടെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് തീവ്രവാദികളെ ലൈന്‍ ഓഫ് കണ്ട്രോള്‍ മറികടക്കാന്‍ സഹായിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തീവ്രവാദികളെ ലൈന്‍ ഓഫ് കണ്ട്രോള്‍ മറികടക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ലൈന്‍ ഓഫ് കണ്‍ട്രോളിനു സമീപത്തുള്ള പാകിസ്ഥാനിലെ സൈനിക ക്യാമ്ബുകളില്‍ തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നു. ഇന്ത്യന്‍ സുരക്ഷാ സേനകളെ നേരിടുന്നതിനായി പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ വിന്യസിച്ചിട്ടുണ്ട്.

prp

Leave a Reply

*