മലേഷ്യയും, തായ്‌ലാന്‍ഡും കൊവിഡ് ഭീതിയില്‍ സ്വീകരിച്ചില്ല, ആറുമാസം കടലില്‍ കുടുങ്ങിയ മുന്നൂറോളം റോഹിംഗ്യകള്‍ ഒടുവില്‍ കരപറ്റി

ക്വാലാലംപൂര്‍: കൊവിഡ് ഭീതിമൂലം മലേഷ്യയും തായ്‌ലാന്‍ഡും സ്വീകരിക്കാതെ തിരിച്ചയച്ച മുന്നൂറോളം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ആറുമാസത്തിന് ശേഷം കരയ്ക്കെത്തി. ഇന്നലെയോടെയാണ് സംഘം ഇന്‍ഡൊനേഷ്യയിലെത്തിയത്. അഭയം തേടി കഴിഞ്ഞ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലായിട്ടാണ് ഇവര്‍ തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് മലേഷ്യയും തായ്‌ലാന്‍ഡും ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്.

297 മുതിര്‍ന്നവരും പതിനാലോളം കുട്ടികളുമാണ് ദുരിതത്തില്‍ നിന്ന് കരകയറനായി ബോട്ടില്‍ യാത്രയായത്. എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലേഷ്യയും തായ്‌ലാന്‍ഡും ഇവരെ തിരിച്ചയച്ചു. ആറുമാസത്തോളം കടലില്‍ കുടുങ്ങിയ ഇവരെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

2015-നുശേഷം ഇന്‍ഡൊനീഷ്യയിലേക്ക് ആദ്യമായിട്ടാണ് ഇത്രയും റോഹിംഗ്യകളെത്തുന്നതെന്നും, മനുഷ്യക്കടത്തുകാര്‍ പണം ആവശ്യപ്പെട്ട് അവരെ ബോട്ടില്‍ തടഞ്ഞുവെച്ചതായിരിക്കാമെന്നും റോഹിംഗ്യകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന വ്യക്തമാക്കി. റോഹിംഗ്യകളുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും, പ്രദേശവാസികള്‍ ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയെന്ന് സംഘടന അറിയിച്ചു.

മ്യാന്‍മറിലെ ശിക്ഷ പേടിച്ചാണ് റോഹിംഗ്യന്‍ തെക്കുകിഴക്കന്‍ രാജ്യങ്ങളിലേക്ക് കരമാര്‍ഗവും കടല്‍മാര്‍ഗവും പോകുന്നത്.

prp

Leave a Reply

*