വൊഡാഫോണും ഐഡിയയും ഒന്നിച്ച്‌ ഇനി ‘വി’ എന്നറിയപ്പെടും

കൊച്ചി: പുതിയ റീബ്രാന്‍ഡിങ്ങുമായി വൊഡാഫോണും ഐഡിയയും ഇനി ‘വി’ എന്ന പേരില്‍ അറിയപ്പെടും. വൊഡഫോണിന്‍്റെ വി യും ഐഡിയയുടെ ഐ യും ചേര്‍ന്നാണ് ഈ പേര് വന്നിട്ടുള്ളത്. ഇത്രയും നാള്‍ വൊഡഫോണ്‍ ഐഡിയ എന്നീ ബ്രാന്‍ഡുകള്‍ പ്രത്യേകമായായിരുന്നു കമ്ബനി പ്രൊമോട്ട് ചെയ്തിരുന്നത്.

ശബ്ദത്തിന്‍്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ച്‌ ഇന്ത്യ

അവ ഇനി ഒറ്റ ബ്രാന്‍ഡായി ആവും പരിഗണിക്കുക. രണ്ടുവര്‍ഷം മുന്‍പ് 2018 ഓഗസ്റ്റിലാണ് ഐഡിയയും വൊഡാഫോണും ലയിക്കുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ പുതിയ ഊര്‍ജവുമായി ‘വി’ എന്ന ബ്രാന്‍ഡിലൂടെ വൊഡഫോണും ഐഡിയയും എത്തുകയാണ് എന്ന് വൊഡാഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് എട്ടുമണിമുതല്‍ പുതിയ ബ്രാന്‍ഡ് നെയിം ഡിജിറ്റല്‍ മാധ്യമങ്ങളിലുള്‍പ്പെടെ ദ്യശ്യമാവും.

prp

Leave a Reply

*