ലോകത്തിലെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി; കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചു സൗദി അറേബ്യ. സൗദി അരാംകോയും സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമാണ് കരാര്‍ ഒപ്പുവെച്ചത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ കെമിക്കല്‍ ഫാക്ടറി ഉള്‍പ്പെട്ട ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മ്മിക്കുക. 2000 കോടി ഡോളര്‍ ചെലവഴിച്ചാണ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്. ക്രൂഡ് ഓയിലിന്‍റെ ഉല്‍പ്പന്നങ്ങളും വിവിധ കെമിക്കല്‍ ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഫാക്ടറി പ്രവര്‍ത്തിക്കുകയെന്ന് അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ […]

പുതിയ ഓഫറുകളുമായി ഐഡിയ എത്തുന്നു

ബിഎസ്എന്‍എല്ലും വൊഡാഫോണും അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ ഐഡിയയും പുതിയ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ്. 179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴിയോ റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു. 349 […]

ഡിജിറ്റല്‍ പണമിടപാടുകള്‍ സൗജന്യമാക്കി എച്ച്‌.ഡി.എഫ്.സി. ബാങ്ക്

കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകള്‍ സൗജന്യമാക്കിക്കൊണ്ട് എച്ച്‌.ഡി.എഫ്.സി. ബാങ്ക് രംഗത്ത്. ആര്‍.ടി.ജി.എസ്,നെഫ്റ്റ് ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ ബാങ്ക് എടുത്തു കളഞ്ഞു. അതേസമയം ചെക്ക് ഇടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ ചെലവ് കൂടും. സേവിങ്ങ്സ് അക്കൗണ്ടോ ശമ്പള അക്കൗണ്ടോ ഉള്ള ഉപഭോക്താക്കള്‍ക്കാണ്  സൗജന്യമാക്കിയത്. എന്നാല്‍ ബാങ്ക് ശാഖകളിലെത്തി നടത്തുന്ന ആര്‍.ടി.ജി.എസ്. നെഫ്റ്റ് ഇടപാടുകള്‍ക്ക് തുടര്‍ന്നും ഫീസ് ഈടാക്കും. ഇനിമുതല്‍ വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ.അധിക ചെക്ക് ബുക്ക് വേണ്ടവര്‍ക്ക് 25 ലീഫുള്ള ഒരെണ്ണത്തിന് 75 രൂപ നല്‍കണം. അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടര്‍ന്ന് […]

തകര്‍പ്പന്‍ ദീപാവലി ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്

    വമ്പിച്ച   ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് ദിവാലി സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഓഫര്‍.  വീട്ടുപകരണങ്ങള്‍ക്കും ടിവിക്കും 70 ശതമാനത്തോളം ഇളവ് ലഭിക്കുമെന്നാണ് ഫ്ലിപ്കാര്‍ട്ട്  അറിയിച്ചത്. കൂടാതെ കാഷ്ബാക്ക് ഓഫറും നല്‍കും. ഫോണ്‍ ഉപയോഗിച്ച്‌ പണം അടക്കുന്നവര്‍ക്കു 20 ശതമാനവും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും അധികം വില്‍പ്പന നടക്കുന്ന മോഡലിനു കൂടുതല്‍ ഇളവ് നല്‍കുമെന്ന് കമ്പനി   അറിയിച്ചു. ലെനോവോ […]

കിടിലന്‍ ഓഫറുകളുമായി ഷോപ്പ്ക്ലൂവിന്‍റെ  മഹാ ഭാരത് ദീപാവലി സെയില്‍

ന്യൂഡല്‍ഹി: പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം 50 മുതല്‍ 80 ശതമാനം വരെ ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് ഷോപ്പ്ക്ലൂവിന്‍റെ  മഹാ ഭാരത് ദീപാവലി സെയില്‍. നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന  സെയില്‍ ഈമാസം 28 വരെ നീളും. എല്ലാവിധസാധനങ്ങളും    ഇവിടെ ലഭ്യമാകും. ദീപാവലി വില്‍പ്പന എല്ലാ വര്‍ഷത്തേക്കാളും പൊടിപൊടിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി 75 ശതമാനം ബിസിനസ് വളര്‍ച്ചയാണ് സെപ്തംബര്‍-ഒക്ടോബര്‍   മാസത്തിലെ വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്. ഐസിഐസി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ടും മൊബിക്വിക്ക് ഉപഭോക്താക്കള്‍ക്ക് പത്ത് ശതമാനം സൂപ്പര്‍കാഷ് ഓഫറുമുണ്ട്. […]

ജിയോ പിന്നേയും ഞെട്ടിക്കുന്നു!! 4ജി ഫോണ്‍ സൗജന്യം!!

മുംബൈ:ജിയോ എന്തു സമ്മാനം നല്‍കുമെന്നറിയാന്‍ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയിതാ എത്തി. ജിയോയുടെ 4ജി ഫോണ്‍ സൗജന്യം!! മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്‌. ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണിന് കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഫോണിന്റെ പ്രത്യേകതകള്‍ അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ 22 ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ ഫോണില്‍, #5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും. ഓഗസ്റ്റ് 15 മുതല്‍ […]

WhiteSwan ഡ്രൈ ക്ലീനേഴ്സിന്‍റെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി: ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്  രംഗത്തെ പുതു തരംഗമായ “വൈറ്റ്സ്വാന്‍” ന്‍റെ ഇന്‍ഫോപാര്‍ക്കിനടുത്തുള്ള  പുതിയ ഔട്ട്‌ലെറ്റിന് കുസുമഗിരിയില്‍ തുടക്കം കുറിച്ചു. ഫ്രീ പിക്കപ്, ഹോം ഡെലിവറി തുടങ്ങിയവയും, 24 മണിക്കൂറിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വസ്ത്രങ്ങള്‍ തിരികെ കൊടുക്കത്തക്ക വിധം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഹൈടെക് സംവിധാനങ്ങളും “വൈറ്റ്സ്വാന്‍” ന്‍റെ സവിശേഷതകളാണ്. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്, സ്പോട്ട് അയണിംഗ്, സ്റ്റീം പ്രസ്സിംഗ്  തുടങ്ങിയ എല്ലാ സര്‍വീസുകളും തങ്ങളുടെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റില്‍ ലഭ്യമാണെന്ന് വൈറ്റ്സ്വാന്‍ മാനേജ്മെന്‍റ് അറിയിച്ചു. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് വൈറ്റ്‌ സ്വാനെ ബന്ധപ്പെടേണ്ട […]

ജി.എസ്.ടി, ഇന്ന് അര്‍ധരാത്രി മുതല്‍

ഡല്‍ഹി: ദേശീയതലത്തില്‍ ഒറ്റ നികുതിയെന്ന ആശയവുമായി  നടപ്പാക്കുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കിവരുന്ന പരോക്ഷ നികുതികള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ നികുതിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നത്. പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ  മാറ്റം വിളംബരം ചെയ്യും. പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ […]

ജിഎസ്ടി നിരക്കുകള്‍ നിശ്ചയിച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍!

ദില്ലി: ചരക്ക് സേവന നികുതി നിരക്കുകള്‍ നിശ്ചയിച്ചു; 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതിനുതാഴെയോ ആണ് നികുതി. പാല്‍, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കി. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് 1211 ഉത്പന്നങ്ങളുടെ  പുതിയ ജിഎസ്ടി നിരക്കുകള്‍ പുറത്ത് വിട്ടത്. കാപ്പി, തേയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനവും, പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി. 43 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതിയിലാണ് ഉള്‍പ്പെടുന്നത്. 7 ശതമാനം ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി; 14 […]

മുകേഷ് അംബാനിയുടെ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ച

  ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ചയാണ് കംബനി ഉണ്ടാക്കിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. ഇതിനു പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി മൂല്യം ഉയര്‍ന്നതും നേട്ടത്തിന് കാരണമായി. ഫോബ്‌സ് പുറത്തുവിട്ട ലോകത്തേ പ്രധാന വ്യവസായികളുടെ രണ്ടാമത്തെ പട്ടികയില്‍ മുകേഷ് അംബാനിയും ഇടംനേടി.