ഡിജിറ്റല്‍ പണമിടപാടുകള്‍ സൗജന്യമാക്കി എച്ച്‌.ഡി.എഫ്.സി. ബാങ്ക്

കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകള്‍ സൗജന്യമാക്കിക്കൊണ്ട് എച്ച്‌.ഡി.എഫ്.സി. ബാങ്ക് രംഗത്ത്. ആര്‍.ടി.ജി.എസ്,നെഫ്റ്റ് ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ ബാങ്ക് എടുത്തു കളഞ്ഞു. അതേസമയം ചെക്ക് ഇടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ ചെലവ് കൂടും.

സേവിങ്ങ്സ് അക്കൗണ്ടോ ശമ്പള അക്കൗണ്ടോ ഉള്ള ഉപഭോക്താക്കള്‍ക്കാണ്  സൗജന്യമാക്കിയത്. എന്നാല്‍ ബാങ്ക് ശാഖകളിലെത്തി നടത്തുന്ന ആര്‍.ടി.ജി.എസ്. നെഫ്റ്റ് ഇടപാടുകള്‍ക്ക് തുടര്‍ന്നും ഫീസ് ഈടാക്കും.

ഇനിമുതല്‍ വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ.അധിക ചെക്ക് ബുക്ക് വേണ്ടവര്‍ക്ക് 25 ലീഫുള്ള ഒരെണ്ണത്തിന് 75 രൂപ നല്‍കണം. അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടര്‍ന്ന് ചെക്ക് മടങ്ങിയാല്‍ ഓരോ ചെക്കിനും 500 രൂപ വീതം പിഴ ചുമത്തും. നേരത്തെ ഇത് 350 രൂപയായിരുന്നു.

prp

Leave a Reply

*