16+8 മെഗാപിക്സലിന്‍റെ  ഡ്യൂവല്‍ പിന്‍ ക്യാമറയുമായി ASUS Pegasus 4S

അസൂസിന്‍റെ  ആദ്യത്തെ 18:9 റേഷ്യോ സ്മാര്‍ട്ട് ഫോണ്‍ ആയ ASUS Pegasus 4S വിപണിയില്‍ എത്തുന്നു . മികച്ച സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്

5.7 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 720 x 1440പിക്സല്‍ റെസലൂഷന്‍ ആണ് ഉള്ളത് .1.5 GHz Media Tek MT 6750T പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഫോണിന്‍റെ ഓഎസ് പ്രവര്‍ത്തനം . 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്, 16+8 മെഗാപിക്സലിന്‍റെ  ഡ്യൂവല്‍ പിന്‍ ക്യാമറ തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ 8 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഇതിനുണ്ട് .

4,030 mAhന്‍റെ  ബാറ്ററി ലൈഫും ASUS Pegasus 4S കാഴ്ചവെക്കുന്നു . ഈ മാസം മുതല്‍ ഇത് ലോകവിപണിയില്‍ എത്തും.

prp

Related posts

Leave a Reply

*