ദുരൂഹതയേറുന്നു; രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹത്തില്‍ തലച്ചോറില്ല

പത്തനംതിട്ട : റാന്നി അത്തിക്കയം മടന്തമണ്ണില്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോറു കാണാനില്ല. കഴിഞ്ഞ തിരുവോണ നാളില്‍ വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട മടന്തമണ്ണില്‍ സിന്‍ജോമോന്‍റെ മരണത്തിലാണ് ദുരൂഹത ഏറിക്കൊണ്ടിരിക്കുന്നത്.

തലച്ചോറിന്‍റെ സ്ഥാനത്തു നനഞ്ഞ തുണിയാണ് ഉണ്ടായിരുന്നത്. ഒന്‍പതു സെന്‍റീമീറ്റര്‍ നീളമുള്ള മുടിയും തുണിയില്‍ ഉണ്ടായിരുന്നു. മുകളിലെ നിലയില്‍ രണ്ടു പല്ലും കാണാതായിട്ടുണ്ട്.

സിന്‍ജോമോന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ  പരാതിയുടെ അടിസ്ഥാനത്തിലാണ് അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കല്ലറയില്‍നിന്നു പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആര്‍ഡിഒ വി. ജയമോഹന്‍റെ  നേതൃത്വത്തിലായിരുന്നു രണ്ടാം പോസ്റ്റ്മോര്‍ട്ടം.

 

 

 

 

 

 

 

 

 

 

 

prp

Related posts

Leave a Reply

*