കാബൂളില്‍ ടെലിവിഷന്‍ ചാനലിനു നേരെ ആക്രമണം;4 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പഷ്തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്.

അക്രമിസംഘം കെട്ടിടത്തില്‍ സ്ഫോടനം നടത്തിയശേഷം ഇവിടേയ്ക്ക് ഇരച്ചുകയറി തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. താലിബാന്‍ തീവ്രവാദികളാണ് ഇതിനു  പിന്നിലെന്നാണ് സൂചന. അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഒരു ഭീകരനെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഷംഹാദ് ടിവി സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ ടോളോ ചാനലിനു നേര്‍ക്കുണ്ടായ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

 

prp

Related posts

Leave a Reply

*