കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ നഗരത്തില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെസ്‌തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം. ഷേരിനവിലും സ്‌ഫോടനമുണ്ടായി അപകടത്തില്‍പ്പെട്ടവരുടെ എണ്ണം പുറത്തുവന്നിട്ടില്ലെങ്കിലും വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാബൂളിലെ പോലീസ് സ്‌റ്റേഷനുകളുടെ സമീപത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തനടകം 29 പേര്‍ […]
Tag: afganistan
കാബൂളില്‍ ടെലിവിഷന്‍ ചാനലിനു നേരെ ആക്രമണം;4 പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പഷ്തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമിസംഘം കെട്ടിടത്തില്‍ സ്ഫോടനം നടത്തിയശേഷം ഇവിടേയ്ക്ക് ഇരച്ചുകയറി തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. താലിബാന്‍ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നാണ് സൂചന. അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഒരു ഭീകരനെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഷംഹാദ് ടിവി സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ ടോളോ ചാനലിനു നേര്‍ക്കുണ്ടായ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ […]


