എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ശേഖരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് ഇനത്തിലാണ് എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്. 2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്‍റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്‍റെ പാതിയോളം വരുമിത്. 2016 മുതല്‍ […]

 സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെയും 80 രൂപ കൂടിയിരുന്നു. പവന് 21,520 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,690 രൂപയിലുമാണ് നിലവിലെ വില. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.  ഡിസംബര്‍ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. രണ്ടാഴ്ച്ച മുമ്പ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ […]

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബോംബൈ സൂചിക സെന്‍സെക്​സ്​ 577 പോയിന്‍റ്​ താഴ്​ന്ന്​ 32,918.94ലാണ്​ വ്യാപാരം നടത്തുന്നത്​. ദേശീയ സൂചിക നിഫ്​റ്റി 150 പോയിന്‍റ്​ താഴ്​ന്ന്​ 10,189.05ലാണ്​ വ്യാപാരം നടത്തുന്നത്​.   നേരത്തെ ഗുജറാത്ത്​ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്​സിറ്റ്​പോള്‍ ഫലങ്ങള്‍ പുറത്ത്​ വന്നപ്പോള്‍ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ മുന്നേറ്റമുണ്ടായതോടെ വിപണിക്ക്​ അത്​ തിരിച്ചടിയാവുകയായിരുന്നു.  

ഐഡിയയുടെ പുതിയ ഓഫര്‍ പുറത്തിറക്കി

ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ ദിവസവും പുതിയ പ്ലാനുകളാണ് മുന്‍നിര ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഇപ്പോളിതാ ജിയോയേക്കാളും കുറഞ്ഞ നിരക്കുമായി ഐഡിയ രംഗത്തെത്തിയിരിക്കുകയാണ്. ഐഡിയയുടെ 398 രൂപയുടെ പുതിയ പ്ലാന്‍ പ്രകാരം 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റ് കോളുകളും ലഭിക്കും. ഈ പ്ലാനിന്‍റെ കാലാവധി നേരത്തെ 35 ദിവസമായിരുന്നു. 309 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് 398 പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്. 309 രൂപ പ്ലാനിന്‍റെ കാലാവധി 28 ദിവസമാണ്. എന്നാല്‍, ദിവസം ഒരു ജിബി ഡേറ്റ […]

ക്രിസ്മസ് ഓഫറുകളുമായി ‘സാംസങ്ങ് ഷോപ്പ്’

ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വസനീയമായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് മൊബൈല്‍ ബ്രാന്‍ഡ് കമ്പനിയാണ് സാംസങ്ങ്. സാംസങ്ങിന്‍റെ ഔദ്യാഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ ‘സാംസങ്ങ് ഷോപ്പ്’ എന്ന പേരില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക ഓണ്‍ലൈന്‍ ഷോപ്പില്‍ സാംസങ്ങ് മൊബൈലുകള്‍, സ്പീക്കറുകള്‍, ഓഡിയോ ആക്സെസറീസുകള്‍, ടിവികള്‍ എന്നിങ്ങനെ സാംസങ്ങ് ഉത്പന്നങ്ങളുടെ വിപുലമായ പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗിയര്‍ ഫിറ്റ്2 പ്രോ, ഗിയര്‍ സ്പോട്ട് വിയറബിള്‍ ഡിവൈസുകള്‍ എന്നീ പുതിയ ഡിവൈസുകളും ക്രിസ്തുമസ് കാര്‍ണിവെല്ലില്‍ ഉള്‍പ്പെടുന്നു. കൂടാതെ ചില ക്രഡിറ്റ് കാര്‍ഡുകളില്‍ നോകോസ്റ്റ് ഇഎംഐയും നല്‍കുന്നുണ്ട്. […]

കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാനൊരുങ്ങി എസ്.ബി.ഐ.

കൊച്ചി: ബാങ്ക് ലയനത്തിന്‍റെ തുടര്‍ച്ചയായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും. ഏപ്രിലില്‍ എസ്.ബി.ഐ.-എസ്.ബി.ടി. ലയനം പൂര്‍ത്തിയായതോടെ  197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. എതിര്‍പ്പ് ഭയന്നാണ് അന്ന് ശാഖകള്‍ പൂട്ടാതിരുന്നത്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്. ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ […]

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍; 349, 549 രൂപയുടെ ഓഫറുകള്‍ വര്‍ദ്ധിപ്പിച്ചു

ജിയോയ്ക്ക് കനത്ത വെല്ലുവിളിയായി എയര്‍ടെല്‍  349 രൂപയുടെയും 549 രൂപയുടെയും പ്ലാന്‍ വര്‍ധിപ്പിച്ചു. 349 രൂപയുടെ പ്ലാനിനൊപ്പം ദിവസേന രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് ഇപ്പോള്‍ 56 ജിബി ഡാറ്റയും  549 രൂപയുടെ പ്ലാനില്‍ ദിവസേന മൂന്ന് ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയുമാണ്‌ എയര്‍ടെല്‍ നല്‍കുന്നത്. രണ്ട് ഓഫറുകള്‍ക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും. ഇത് രണ്ടാം തവണയാണ് 349 രൂപയുടെ പ്ലാന്‍ ഓഫര്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കുന്നത്. തുടക്കത്തില്‍ ദിവസേന ഒരു ജിബി […]

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്.  ഇന്നലെ  പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 21,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്വര്‍ണ്ണത്തിന്‍റെ വില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഓഗസ്റ്റ് അവസാനമാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയിലേക്ക് സ്വര്‍ണ വില എത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതും ഡോളറിന്‍റെ മൂല്യം താഴ്ന്നതുമാണ് കേരളത്തിലും സ്വര്‍ണ വില കുറയാന്‍ കാരണം.

ജിയോ ഉപഭോക്താക്കളെ പോലും ഞെട്ടിച്ചുകൊണ്ട് ബിഎസ്‌എന്‍എല്ലിന്‍റെ കിടിലന്‍ ഓഫറുകള്‍

ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജിയോയുടെ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി ഡിസംബര്‍ 15 വരെ നീട്ടിയതിനു പിന്നാലെയാണ് ഇപ്പോള്‍ തകര്‍പ്പന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍ എത്തിയിരിക്കുന്നത്. 186 രൂപയുടെയും187 രൂപയുടെയും റീച്ചാര്‍ജുകളാണ് കമ്പനി നല്‍കുന്നത്. 187 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഉപഭോതാക്കള്‍ക്ക് റോമിംഗില്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റയും ലഭിക്കും. മാത്രമല്ല ഒരു മാസത്തെ സൗജന്യ കോളര്‍ ട്യൂണും കമ്പനി നല്‍കുന്നുണ്ട്. 28 ദിവസമാണ് ഓഫറിന്‍റെ  വാലിഡിറ്റി. അതേസമയം, 186 രൂപയുടെ […]