രാജ്യത്ത് ആദ്യമായി ബിഎസ്‌എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കിയില്‍?

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ബിഎസ്‌എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കി ജില്ലയിലെന്ന് സൂചന. ബിഎസ്‌എന്‍എലിന്‍റെ 3ജി സേവനം പോലും ലഭ്യമല്ലാത്ത ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് ഈ അപൂര്‍വ അവസരം ലഭിക്കുന്നത്. റിപ്പബ്ലിക്ക് ദിനം മുതലാണ് ഈ സേവനം ലഭ്യമാകുക. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. താലൂക്കിലെ അഞ്ചിടത്തുള്ള ടവറുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക. […]

കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ

ഉപഭോക്താക്കള്‍ക്കായി കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ. 398 രൂപയ്ക്കും അതിന് മുകളിലും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 3,300 രൂപവരെ മാജിക് കാഷ്ബാക്ക് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി പത്ത് വരെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനല്‍ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ട് വൗച്ചറുകള്‍, കാഷ്ബാക്ക്, ഷോപ്പിങ് കൂപ്പണ്‍ എന്നിവയുടെ രൂപത്തിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയ വെബ്സൈറ്റ് വഴിയോ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഐഡിയ മണി വാലറ്റിലേക്ക് 200 രൂപയുടെ കാഷ്ബാക്ക് ലഭിക്കുന്നതാണ്. 398 രൂപയ്ക്ക് […]

ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന കോള്‍ ഓഫറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍

കണ്ണൂര്‍: ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന കോള്‍ ഓഫറുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. രാത്രിയിലെ സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ ബി.എസ്.എന്‍.എല്‍. ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളിയും നിര്‍ത്തലാക്കാന്‍ പോവുകയാണ്. ഫെബ്രുവരി ഒന്നുമുതലാണ് ഞായറാഴ്ചത്തെ സൗജന്യ വിളിയും വെട്ടിച്ചുരുക്കുന്നത്. സൗജന്യവിളികള്‍ രാത്രി മാത്രമേ ഉണ്ടാവൂ. മൊബൈല്‍ കമ്പനികളുടെ അതി പ്രസരത്തോടെ ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനുകള്‍ വ്യാപകമായി ഉപേക്ഷിച്ചുകൊണ്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു ബിഎസ്‌എന്‍എല്‍ സൗജന്യ കോളുകള്‍ പ്രഖ്യാപിച്ചത്. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും മറ്റുദിവസങ്ങളില്‍ രാത്രികാല സൗജന്യവും ബി.എസ്.എന്‍.എല്‍. പ്രഖ്യാപിച്ചത്. രാത്രി ഒമ്പതുമുതല്‍ […]

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വീണ്ടും കൂടി, പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. പവന് 22,360  രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഐഡിയയും വോഡാഫോണും ഏപ്രില്‍ മുതല്‍ ചേര്‍ന്ന്‍ പ്രവര്‍ത്തിക്കും

മുംബൈ: രാജ്യത്തെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകളായ ഐഡിയയും വോഡഫോണും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇവര്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെക്കാലമായി ലയന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഐഡിയയും വോഡാഫോണും ലയന ശേഷം ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായി കമ്പനി മാറും. നിലവില്‍ ഭാരതീയ എയര്‍ടെല്ലാണ് ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ കമ്പനി. 41 % വിപണിവിഹിതത്തോടെ 400 മില്ല്യണ്‍ ഉപഭോക്താക്കളും പുതിയ കമ്പനിക്ക് സ്വന്തമാകും. 81,600 […]

സ്വര്‍ണ്ണവില ഇന്നും 80 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇത്ര തന്നെ വില കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്.

സ്വര്‍ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 21,960 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കൂടി 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.

ദിവസേന 2 ജിബി; അണ്‍ലിമിറ്റഡ് ഓഫറുകളുമായി വോഡാഫോണ്‍

വൊഡാഫോണിന്‍റെ ഏറ്റവും പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പുറത്തിറക്കി. പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. ദിവസേന 2 ജിബിയുടെ ഡാറ്റ ആണ് ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 348 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് . 348 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ. അതായത് 28 ദിവസത്തേക്ക് 56 ജിബിയുടെ ഡാറ്റ .അതുകൂടാതെ ദിവസേന 250 മിനിറ്റ് സൗജന്യ കോളുകളും ഇതില്‍ ലഭിക്കുന്നതാണ് . 1000 മിനിറ്റ്  കോളുകള്‍ […]

മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു

മുംബൈ: മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു.നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്‍റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2320 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ […]

സ്വര്‍ണ്ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.