എസ്.ബി.ഐ സാധാരണക്കാരെ പിഴിയുന്നു ; മന്ത്രി തോമസ്‌ഐസക്.

തിരുവനന്തപുരം: എസ്.ബി.ഐ സാധാരണക്കാരില്‍ നിന്നും ഈടാക്കുന്നത് കോര്‍പ്പറേറ്റുകളില്‍ നിന്നും കിട്ടാനുളള കോടികളുടെ നഷ്ടമാണ് എന്ന്‍ മന്ത്രി തോമസ്‌ ഐസക്. പുതിയ നോട്ട് എത്ര അടിച്ചിറക്കിയിട്ടും നോട്ട് ക്ഷാമം ഓരോ മാസവും കൂടുകതന്നെ ചെയ്യുന്നു; കാരണം ബാങ്കിംഗ് മേഖലയില്‍ ഉണ്ടാക്കിയ അതിക്രൂരമായ നിയന്ത്രണങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ പണം ബാങ്കിടലിടാതെ കൈയ്യില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി പറയുന്നു. എസ്.ബി.ഐയുടെ നയവിക്രയപരമായ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന അനാവശ്യ ഫീസുകള്‍ നടപടിക്രമങ്ങള്‍ക്ക് എതിരാണ് എന്ന കേരളത്തിന്റെ പൊതുവികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനിടെ എസ്.ബി.ഐ യുടെ ഈ നീക്കത്തെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാട്സാപിലൂടെ  പ്രചരിക്കുന്ന ഒരു സന്ദേശം ചുവടെ […]