എടിഎം പണം പിന്‍വലിക്കലിന് വീണ്ടും 20 രൂപ ഈടാക്കുന്നു, കാര്‍ഡ് പര്‍ച്ചേസിങ്ങിനും സര്‍വീസ് ചാര്‍ജ്

ന്യൂഡല്‍ഹി: രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും എടിഎം ഉപയോഗത്തിനും കാര്‍ഡ് ഉപയോഗിക്കുമ്പോഴുള്ള സര്‍വീസ് ചാര്‍ജിനും ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ സേവനം പിന്‍വലിച്ചു. ഒരു മാസം അഞ്ചുതവണയില്‍ കൂടുതല്‍  മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്താവിന് നഷ്ടപ്പെടും. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി. എന്നാല്‍, നോട്ട് പിന്‍വലിക്കലിന്‍റെ പ്രശ്നങ്ങളില്‍ നിന്ന് രാജ്യം പൂര്‍ണമായി മുക്തമാവുന്നതുവരെ എടിഎം ഫീയും കാര്‍ഡുകള്‍ക്ക് സര്‍വീസ് ചാര്‍ജും ഈടാക്കരുതെന്ന ആവശ്യം ജനങ്ങളില്‍നിന്നും ശക്തമായി ഉയരുന്നുണ്ട്. കൈയില്‍ പണം വയ്ക്കരുതെന്ന് ആവശ്യപ്പട്ട് ബാങ്കുകളില്‍ നിക്ഷേപിപ്പിച്ച്‌ ബാങ്കുകളും സര്‍ക്കാരും നടത്തുന്ന ഈ നടപടികള്‍ക്കെതിരെ ജനരോഷം അതിശക്തമാണ്.

prp

Related posts

Leave a Reply

*