വരാപ്പുഴ: വരാപ്പുഴ പാലത്തിൽ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലുമിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേരെ ആസ്റ്റർ മെഡ്സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്‍ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന പറവൂർ സ്വദേശി ഹരിശങ്കർ (27), കാക്കനാട് സ്വദേശി കിരൺ (27), കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം സ്വദേശി അക്ഷയ് ശശികുമാർ (20), മലപ്പുറം സ്വദേശി ജിജിഷ ജാഫർ (23) എന്നിവരാണ് മരിച്ചത്. ഹരിശങ്കറും കിരണും ഇൻഫോപാർക്ക് ജീവനക്കാരാണ്. കാറിലുണ്ടായിരുന്നവർ കുസാറ്റ് വിദ്യാർഥികളുമാണ്.


