തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. മുഴുവന്‍ തുകയും ഒരുമിച്ച് കിട്ടിയില്ലെങ്കില്‍ ഗഡുക്കളായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.


