കെഎസ്ആര്‍ടിസി: പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നില്‍ ശയന പ്രദക്ഷിണം നടത്തിയാണ് കണ്ടക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനമൊന്നും ആകാത്ത സാഹചര്യത്തിലാണ് കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. അതിനാല്‍ത്തന്നെ ഉള്ള ജോലി നഷ്ടമായ സാഹചര്യം ജീവിതം വഴിമുട്ടിച്ചതോടെയാണ് ഇവര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയിരിക്കുന്നത്. തങ്ങളുടെ പ്രശ്‌നത്തില്‍ തൊഴിലാളി യൂണിയനുകള്‍ […]

കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റി വെച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് കാര്യങ്ങളില്‍ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് തിരുവനന്തപുരത്ത് സംയുക്തയൂണിയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്‌കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും […]

ഹൈക്കോടതിയുടെ അഭ്യര്‍ത്ഥന തള്ളി; പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്‍.ടി.സി

കൊച്ചി: ബുധനാഴ്ച രാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. ആരു ചര്‍ച്ചയ്ക്ക് വിളിച്ചാലും ട്രേഡ് യൂണിയന്‍ പോകും. ധിക്കാര പൂര്‍വമായ നിലപാടാണ് കെഎസ്‌ആര്‍ടിസി എംഡി തച്ചങ്കരി സ്വീകരിച്ചിരിക്കുന്നത്. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം നടപ്പിലായില്ല. പണിമുടക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെ.എസ്.ആര്‍.ടി.സി യൂണിയന്‍ അഭിപ്രായപ്പെട്ടു. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ […]

കെഎസ്‌ആ​ര്‍​ടി​സി പ​ണി​മു​ട​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

കൊച്ചി: കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് മുതല്‍ നടത്താനിരിക്കുന്ന പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും. സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച്‌ ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക […]

വീണ്ടും അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: നാളെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്‌മെന്‍റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. തൊഴില്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ് തയ്യാറാകുന്നില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച്‌ ഗതാഗത സെക്രട്ടറി നല്‍കിയ […]

കെ​എ​സ്‌ആ​ര്‍​ടി​സി​: ഒഴിവുള്ള തസ്തികകളില്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: കെഎസ്‌ആടിസിയില്‍ പിഎസ്‌സി ലിസ്‌റ്റില്‍ നിന്ന് അഡ്വൈസ് മെമ്മോ നല്‍കിയിട്ടുള്ളവരെ രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. ഒഴിവുള്ള എല്ലാ തസ്തികകളും രണ്ടുദിവസത്തിനകം നികത്തണം. കേസില്‍ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അന്തിമ സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ്‌ ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെതാണ് വിധി. നിയമിക്കപ്പെടുന്നവര്‍ക്ക് വലിയ പരിശീലനം വേണ്ടെന്നും അവര്‍ ജോലി ചെയ്ത് പഠിച്ചോളും എന്നും കോടതി അഭിപ്രായപ്പെട്ടു. എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേരെ നിയമിക്കണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ ഇന്നലെ 3861 […]

ടിക്കറ്റ് കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ല; കെഎസ്‌ആര്‍ടിസി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ രാവിലെ തുടങ്ങിയ മിന്നല്‍ സമരം പിന്‍വലിച്ചു. ആറ് മണിക്കൂറോളം പൊതുജനത്തെ പെരുവഴിയിലാക്കിയതിന് ശേഷമാണ് തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിച്ചത്. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മുന്നറിയിപ്പൊന്നും നല്‍കാതെ പണിമുടക്ക് തുടങ്ങിയത്. വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലുണ്ടായെന്നും തീരുമാനം മരവിപ്പിച്ചുവെന്ന് ഉറപ്പ് കിട്ടിയെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. തീരുമാനം മാറ്റിയെന്ന് നേരത്തെ കെ‌എസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി തന്നെ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു […]

തി​രു​വ​ന​ന്ത​പു​ര​ത്തും കോഴിക്കോട്ടും കണ്ണൂരും കെ​എ​സ്‌ആ​ര്‍​ടി​സി​ ജീവനക്കാരുടെ മി​ന്നല്‍ സ​മ​രം

കണ്ണൂര്‍: റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ ജോ​ലി കു​ടും​ബ​ശ്രീ​യെ ഏ​ല്‍​പി​ക്കു​ന്ന​തി​ല്‍ പ്രതിഷേധിച്ച് തി​രു​വ​ന​ന്ത​പു​ര​ത്തും കോഴിക്കോട്ടും കണ്ണൂരും കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ മി​ന്ന​ല്‍ സ​മ​രം. ​തിരുവനന്തപുരത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ കെ​എ​സ്‌ആ​ര്‍​ടി​സി റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റി​ന് മു​ന്നി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഇവിടെ ജീ​വ​ന​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും തള്ളുമുണ്ടാ​യി. രണ്ട് ഡിപ്പോകളില്‍ നിന്നുമുള്ള നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും സമരം സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുമെന്നുമാണ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നി​ല​പാ​ട്.  പ്രശ്നപരിഹാരത്തിന് തൊ​ഴി​ല്‍-​ഗ​താ​ഗ​ത മ​ന്ത്രി​മാ​രു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ ഇന്ന് ച​ര്‍​ച്ച […]

കെ.എസ്.ആര്‍.ടി.സി അടുത്ത മാസം മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അടുത്ത മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം. എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ് എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ […]