കണ്ണൂര്‍: റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്പിക്കുന്നതില് പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോട്ടും കണ്ണൂരും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച രാവിലെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഇവിടെ ജീവനക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
രണ്ട് ഡിപ്പോകളില്‍ നിന്നുമുള്ള നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രശ്ന പരിഹാരമുണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്നും സമരം സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുമെന്നുമാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. പ്രശ്നപരിഹാരത്തിന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകള്‍ ഇന്ന് ചര്‍ച്ച നടത്തും.

