ശബരിമല വിധിയില്‍ വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്ന് അയ്യപ്പ സേവാസമാജം

തിരുവനന്തപുരം: ശബരിമല വിധിയില്‍ വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്ന് അയ്യപ്പ സേവാസമാജം. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നു. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും അയ്യപ്പ സേവസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു.

അയ്യപ്പ സേവ സമാജവും പന്തളം കൊട്ടാരം പ്രതിനിധികളും യോഗം ചേര്‍ന്നു. ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയാല്‍ അംഗീകരിക്കില്ലെന്നു പന്തളം രാജകുടുംബം അറിയിച്ചു.

പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണം. ദേവസ്വം ബോര്‍ഡിന്‍റെ നിലപാടില്‍ അയവുണ്ടായതില്‍ പ്രതീക്ഷയുണ്ട് പന്തളം രാജകുടുംബം വ്യക്തമാക്കി.

prp

Related posts

Leave a Reply

*