തിരുവനന്തപുരം: ശബരിമല വിധിയില്‍ വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്ന് അയ്യപ്പ സേവാസമാജം. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നു. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും അയ്യപ്പ സേവസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു. അയ്യപ്പ സേവ സമാജവും പന്തളം കൊട്ടാരം പ്രതിനിധികളും യോഗം ചേര്‍ന്നു. ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയാല്‍ അംഗീകരിക്കില്ലെന്നു പന്തളം രാജകുടുംബം അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണം. ദേവസ്വം ബോര്‍ഡിന്‍റെ നിലപാടില്‍ അയവുണ്ടായതില്‍ പ്രതീക്ഷയുണ്ട് പന്തളം […]
Tag: panthalam palace
ശബരിമലയില്‍ സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്നും തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും പന്തളം രാജകുടുംബം. ക്ഷേത്രത്തിന്‍റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണ് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നിലെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ലെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് […]

