ടിക്കറ്റ് കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ല; കെഎസ്‌ആര്‍ടിസി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ രാവിലെ തുടങ്ങിയ മിന്നല്‍ സമരം പിന്‍വലിച്ചു. ആറ് മണിക്കൂറോളം പൊതുജനത്തെ പെരുവഴിയിലാക്കിയതിന് ശേഷമാണ് തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിച്ചത്. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മുന്നറിയിപ്പൊന്നും നല്‍കാതെ പണിമുടക്ക് തുടങ്ങിയത്.

വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലുണ്ടായെന്നും തീരുമാനം മരവിപ്പിച്ചുവെന്ന് ഉറപ്പ് കിട്ടിയെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. തീരുമാനം മാറ്റിയെന്ന് നേരത്തെ കെ‌എസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി തന്നെ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. വിഷയത്തില്‍ ഗതാഗതമന്ത്രിയുടെ ഉറപ്പ് കിട്ടിയെന്നാണ് തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പടെ ഇടയ്ക്ക് നിര്‍ത്തി സമരത്തിനിറങ്ങിയ തൊഴിലാളികളുടെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തിരുവനന്തപുരത്ത് ബസുകള്‍ റോഡരികില്‍ നിര്‍ത്തി തൊഴിലാളികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യവുമായി. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് തിരുവനന്തപുരം നഗരത്തിലുണ്ടായത്.

prp

Related posts

Leave a Reply

*