സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. കോൺഗ്രസ് അനുകൂല സംഘടനകളും സിപിഐ സംഘടനയുമാണ് പണിമുടക്കുന്നത്. ശമ്പളവും പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ഗതാഗത മന്ത്രി ചര്‍ച്ചയില്‍ ശമ്പളം ഭാഗികമായി ഉടൻ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഉറപ്പ് തള്ളിയ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.


