ലാവലിന്‍ പുനപരിശോധനാ ഹര്‍ജി ഇന്ന്

കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി അന്തിമ വാദത്തിനായി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  പിണറായി വിജയനേയും കൂട്ടു പ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നാണ് കേന്ദ്ര ഏജന്‍സിയുടെ ആവശ്യം. ജസ്റ്റീസ് പി ഉബൈദിന്‍റെ ബെഞ്ച് മുന്നൂറ്റിരണ്ടാമത് ഐറ്റമായിട്ടാണ് ലാവലിന്‍ കേസ് ഇന്ന് പരിഗണിക്കുന്നത്. പിണറായി വിജയന് വേണ്ടി അഡ്വ എം കെ ദാമോദരനും സിബിഐക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനുമാണ് കോടതിയില്‍ ഹാജരാകുന്നത്.  ഇനിയുളള ഹൈക്കോടതി നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വളരെ നിര്‍ണായകമാണ്.

prp

Related posts

Leave a Reply

*