എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തി

എ.ടി.എം വഴി പണം പിന്‍വലിക്കാനുള്ള പരിധി റിസര്‍വ്ബാങ്ക് ഉയര്‍ത്തി. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി ഒറ്റത്തവണ പിന്‍വലിക്കാവുന്ന പരമാവധി തുക 10,000ല്‍ നിന്ന് 24,000 ആക്കി ഉയര്‍ത്തി. ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. കറണ്ട് അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കാന്‍ ഇനി പരിധികളുണ്ടാകില്ല. പൊതുബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് പണം പിന്‍വലിക്കലില്‍ കൂടുതല്‍ ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

prp

Related posts

Leave a Reply

*