ലോ അക്കാദമി: സര്‍ക്കാര്‍ തീരുമാനം ഇന്ന്

ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. കേരള സര്‍വ്വകലാശാല സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് തീരുമാനം ഉണ്ടാകുക. ഇന്നലെ രാത്രി വൈകി മാനേജ്മെന്റും വിദ്യാര്‍ത്ഥികളുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു

ലോ അക്കാദമിക്കു മുന്നിലെ എല്ലാ സമരപന്തലുകളും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോളേജിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുള്ള സ്വാതന്ത്യം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

prp

Related posts

Leave a Reply

*