ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി

കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍  സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് പ്രിന്‍സിപ്പലിന്‍റെ ചുമതല നല്‍കും. അഞ്ച്  വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്.എഫ്.ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുത്തെന്നും എ.ബി.വി.പി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിക്കുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സമരം തുടരുകയാണ്. ലക്ഷ്മി നായര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാവില്ല. എന്നാല്‍ കോളേജില്‍ അധ്യാപികയായി പോലും പ്രവര്‍ത്തിക്കുകയില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*