ലോ അക്കാദമി വിഷയം: ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

ലോ അക്കാദമിയിലെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം  ദിവസത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിനിടെ അബ്ദുൽ ജബ്ബാർ എന്നയാൾ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സമരത്തിന്‍റെ രീതി പൂര്‍ണ്ണമായും മാറാനാണ് സാധ്യത. എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. സമരം കൂടുതല്‍  സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടും. കോൺഗ്രസ് നേതാവ് കെ മുരളീധരൻ, ബിജെപി നേതാവ് വി വി രാജേഷ് എന്നിവരുടെ നിരാഹാര സമരം തുടരുകയാണ്.

prp

Related posts

Leave a Reply

*