മുസ്ലീം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു

മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റും മുൻ കേന്ദ്ര മന്ത്രിയുമായ ഇഅഹമ്മദ്(78) അന്തരിച്ചു. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ഇന്നലെയാണ് ഇ അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണത്. പാർലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററില്‍ വെച്ചാണ് ഇ അഹമ്മദ് മരണത്തിനു കീഴടങ്ങിയത്. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായി  ഇരുന്ന മലയാളിയെന്ന നേട്ടം കൈവരിച്ചാണ് അഹമ്മദ് വിടവാങ്ങിയത്. ദില്ലിയിലും കോഴിക്കോട്ടും പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം കണ്ണൂരിൽ ഖബറടക്കും.

prp

Related posts

Leave a Reply

*