പുതിയ ഓഫറുകളുമായി ഐഡിയ എത്തുന്നു

ബിഎസ്എന്‍എല്ലും വൊഡാഫോണും അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ ഐഡിയയും പുതിയ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ്.

179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴിയോ റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നതാണ്.

ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു. 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. 28 ദിവസം നീണ്ടു നില്‍ക്കുന്ന വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്. എന്നാല്‍ ഇതേ പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്ക് 56, 70, 84 ദിവസത്തേക്കും ഓഫര്‍ വാലിഡിറ്റി ലഭിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*