പശു സ്നേഹത്തെക്കുറിച്ച് ഒരു സിനിമ എത്തുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള  സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന പശു’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

     എല്‍.ജെ ഫിലിംസിന്‍റെ ബാനറില്‍  ഛായാഗ്രാഹകനായ എം ഡി സുകുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രഹാം മാത്യുവിന്‍റെ കഥയ്ക്ക്  സുകുമാരന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ചിത്രത്തില്‍ നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോര്‍ജ് ഛായാഗ്രാഹണവും പി.സി.മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

 

 

Leave a Reply

*