ലോകത്തിലെ ആദ്യത്തെ സ്പിന്നര്‍ ഫോണുകളുമായി ‘ചില്ലി’

ചില്ലി ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ ഫോണുകള്‍  ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി .ലോകത്തിലെതന്നെ ആദ്യത്തെ ഫീഡ്ഗെറ്റ് സ്പിന്നര്‍ മോഡലായ K188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .

1200 രൂപമുതല്‍ 1300 രൂപവരെയാണ് ഇതിന്‍റെ വിലവരുന്നത് .280mAh ബാറ്ററി ലൈഫ് ആണ് ഈ ഫീച്ചര്‍ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .8 ജിബിവരെ ഇതിന്‍റെ മെമ്മറി കാര്‍ഡ് മുഖേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . ഇതില്‍ മള്‍ട്ടി മീഡിയ ഓപ്ഷനുകള്‍ കൂടാതെ വീഡിയോസ് ,ഇന്‍റര്‍നെറ്റ് എന്നിവ സപ്പോര്‍ട്ട് ആകും. വിവധ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്.

ചില്ലി ഇന്‍റര്‍നാഷണല്‍ കമ്പനി തന്നെ ഈ മോഡല്‍കൂടാതെ F05 എന്ന മറ്റൊരു മോഡല്‍കൂടി പുറത്തിറക്കിയിരിക്കുന്നു. ഇതിനു 6.1 cm LCD ഡിസ്പ്ലേയാണ് .അതുകൂടാതെ ഈ മോഡലില്‍ ഡ്യൂവല്‍ സിം സപ്പോര്‍ട്ട് ആണുള്ളത് .പിന്നെ ഇതിന്‍റെ പ്രധാന സവിശേഷത 1.3 മെഗാപിക്സലിന്‍റെ ക്യാമറയാണ്.

ഈ രണ്ടു ഫീച്ചര്‍ മോഡലുകളും ഉടന്‍തന്നെ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ലഭ്യമാകും.

prp

Leave a Reply

*