സമ്ബാദ്യം മുഴുവന്‍ നഷ്ടപ്പെട്ടു; ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്

നിക്ഷേപ തട്ടിപ്പില്‍ സമ്ബാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്. ജമൈക്കയില്‍ സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ നിക്ഷേപിച്ച 100 കോടിയിലധികമാണ് താരത്തിന് നഷ്ടമായത്. മൂന്ന് ഒളിമ്ബിക്‌സുകളിലായി എട്ടു സ്വര്‍ണ്ണമെഡലുകള്‍, വേഗവേദികളിലെല്ലാം മിന്നും താരം, തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകള്‍ അനവധി. പക്ഷെ, ഈ ജമൈക്കന്‍ ഇതിഹാസമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായ ശതകോടികളുടെ കഥകളിലാണ്. ജമൈക്കയിലെ കിങ്സ്റ്റണ്‍ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 100 കോടിയോളം രൂപയാണ് സൂപ്പര്‍ താരത്തിന് നഷ്ടമായത്. […]

അവിഹിത ബന്ധമുള്‍പ്പെടെ അക്കമിട്ട് നിരത്തി എഡിജിപിയുടെ റിപ്പോര്‍ട്ട്; സിഐയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സാധ്യത

ഗുണ്ടകളുമായുള്ള വഴി വിട്ട ബന്ധത്തിന് പുറമേ സസ്പെന്‍ഡ് ചെയ്ത പേട്ട സിഐ റിയാസ് രാജയുടെ സ്വഭാവ ദൂഷ്യങ്ങള്‍ അക്കമിട്ട് നിരത്തി എഡിജിപിയുടെ റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിന്‍്റെ ഉത്തരവിലാണ് സിഐയുടെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി വ്യക്തമാക്കുന്നത്. റിയാസ് രാജയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് ശ്രീകാന്തിനെ എഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പൊലീസില്‍ തുടരാനുള്ള യോഗ്യത റിയാസിനില്ലെന്നും ഇയാളുടെ സ്വഭാവദൂഷ്യങ്ങളും വഴിവിട്ട ബന്ധങ്ങളും പിരിച്ചുവിടാന്‍ പരിഗണിക്കാവുന്നതാണെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍ […]

വൃത്തിഹീനം: കോഫി ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തു; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തൃശൂര്‍: മുളങ്കുന്നത്ത്കാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് കാമ്ബസില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു. വൃത്തിഹീനമായിട്ടും കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്‌റ്റി ഓഫീസറേയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി. ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ […]

ഇത് ഇന്ത്യന്‍ മോണ്‍സ്റ്റര്‍ ചിത്തരേശ് നടേശന്‍. ദിനേന ആറുതവണ ഭക്ഷണം, 12 മുട്ടയുടെ വെള്ള, 300 ഗ്രാം ചിക്കന്‍, 300 ഗ്രാം മീന്‍, ചോറ്, പച്ചക്കറികള്‍…

300 ഗ്രാം പ്രോട്ടീന്‍, 221 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സ്, 98 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയതാണ് ഇന്ത്യന്‍ മോണ്‍സ്റ്റര്‍ എന്ന വിളിപ്പേരുള്ള ബോഡി ബില്‍ഡര്‍ ചിത്തരേശ് നടേശന്‍റെ ഭക്ഷണ ക്രമം. എല്ലാ ദിനവും ആറുതവണയാണ് ഭക്ഷണം കഴിക്കുക. 12 മുട്ടകളുടെ വെള്ള, രണ്ട് മുഴുവന്‍ മുട്ടകള്‍, 300 ഗ്രാം ചിക്കന്‍, 300 ഗ്രാം മീന്‍, ചോറ്, പച്ചക്കറികള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. 2019ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍റ് ഫിസിക്ക് സ്പോര്‍ട് ചാമ്ബ്യന്‍ഷിപ്പില്‍ ആദ്യമായി […]

പിടിതരാതെ കത്തിക്കയറി സ്വര്‍ണം, റെക്കോഡ് വില ഭേദിക്കാനുറച്ച്‌ സ്വര്‍ണവില gold rate today

റെക്കോഡ് വില ഭേദിക്കാനുറച്ച്‌ സ്വര്‍ണം, ഇന്ന് സ്വര്‍ണവില കുത്തനെയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന്‍ വില 41,880 രൂപയായി. അന്താരാഷ്ട്ര വിപണയിലെ കുതിപ്പിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില വര്‍ദ്ധിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഗ്രാമിന് 5235 രൂപയായി. സ്വര്‍ണത്തിന് വില കത്തിക്കയറുമ്ബോഴും വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയിലാണ് വ്യാപാരം നടക്കുന്നത്. […]

ബുദ്ധപ്രതിമക്കുള്ളില്‍ 1000 വര്‍ഷം പഴക്കമുള്ള സന്യാസിയുടെ ശരീരം: അമ്ബരന്ന് ഗവേഷകര്‍

പുതിയതും പുരാതനവുമായ കാര്യങ്ങള്‍ കണ്ടെത്താനും പഠനങ്ങള്‍ നടത്താനും വിശേഷതകള്‍ അറിയാനും മുന്‍പന്തിയിലാണ് ഗവേഷകര്‍. ഇവയില്‍ പല കണ്ടെത്തലുകളും അവരെ ആശ്ചര്യപ്പെടുത്താറുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ ചില രസകരമായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. നെതര്‍ലന്‍ഡ്‌സിലെ മ്യൂസിയത്തിലേക്ക് അയച്ച ഒരു ബുദ്ധ പ്രതിമയാണ് ഗവേഷകന്മാരെയും ചരിത്രക്കാരന്മാരെയും ഇപ്പോള്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 1000 വര്‍ഷം പഴക്കം ചെന്ന ബുദ്ധ പ്രതിമയ്ക്കുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് മമ്മിഫൈ ചെയ്ത ഒരു സന്യാസിയുടെ ശരീരം ആയിരുന്നു. ശരീരത്തിന്റെ ആന്തരാവയവങ്ങളുടെ ചിത്രങ്ങള്‍ ലഭിക്കുന്ന […]

ഉടന്‍ വരുന്നു ടോള്‍ക്കാലം ! കേരളത്തില്‍ ദേശീയപാത വികസനം പൂര്‍ത്തിയാകുമ്ബോള്‍ 11 ടോള്‍ ബൂത്തുകള്‍ നിലവില്‍വരും, ഓരോ 50 കിലോമീറ്ററിലും ഒരെണ്ണം

ദേശീയപാത വികസനം പൂര്‍ത്തിയാകുമ്ബോള്‍ സ്ഥാപിക്കാനുള്ള ടോള്‍ ബൂത്തുകളുടെ സ്ഥലനിര്‍ണ്ണയം ഉടന്‍ നടത്തും. സംസ്ഥാനത്ത് 589 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്ബോള്‍ 11 ടോള്‍ ബൂത്തുകള്‍ നിലവില്‍വരും. ഇതില്‍ രണ്ട് ടോള്‍ ബൂത്തുകളാണ് ജില്ലയിലുണ്ടാവുക. 50മുതല്‍ 60 കിലോമീറ്റര്‍ പിന്നിടുമ്ബോള്‍ ഒരു ടോള്‍ബൂത്ത് എന്ന നിലയിലാണ് ക്രമീകരണം. ബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച്‌ ഏകദേശ ധാരണയായെങ്കിലും കൃത്യസ്ഥലം തീരുമാനിച്ചിട്ടില്ല. ദേശീയപാത അതോറിട്ടി നേരിട്ടാകും ടോള്‍ പിരിക്കുക. റോഡിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായി പിരിച്ചെടുത്തു കഴിഞ്ഞാല്‍ ടോള്‍ തുക 40ശതമാനമായി കുറയ്ക്കാനാണ് ധാരണ. നിലവില്‍ […]

ഐ.ടി.ഐ യോഗ്യതയുള്ള ജോലി; ഇനി ഡിപ്ലോമ, ബി.ടെക്കുകാര്‍ക്ക് അപേക്ഷിക്കാനാവില്ല

തൃശൂര്‍: ഐ.ടി.ഐ അടിസ്ഥാന യോഗ്യതയാക്കിയ ജോലികളില്‍ ഇനി ഡിേപ്ലാമക്കാര്‍ക്കും ബി.ടെക്കുകാര്‍ക്കും അപേക്ഷിക്കാനാവില്ല. 2022 ജൂലൈയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റി നല്‍കുന്ന ബി.ടെക് സര്‍ട്ടിഫിക്കറ്റുകള്‍ അതത് ബ്രാഞ്ചുകളില്‍ ഉള്ള ഡിേപ്ലാമ, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉയര്‍ന്ന യോഗ്യത ആണെന്ന് ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലടക്കം ഐ.ടി.ഐ യോഗ്യതയുള്ള പല തസ്തികകളിലും ഡിേപ്ലാമ, ബി.ടെക്കുകാര്‍ എത്തുകയും ചെയ്തു. ഇതിന് പിറകെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവരുടെ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് തിരുത്തി പുതിയത് […]

കാലാവസ്ഥ മുന്നറിയിപ്പ് മൂലം തൊഴില്‍ നഷ്ടം: 50.027 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര ന്യൂനമര്‍ദ-ചുഴലിക്കാറ്റ് മുന്നറിയിപ്പ് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യമേഖലയിലെ കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 50.027 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2022 ഏപ്രില്‍, േമയ്, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് കാരണം നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് നല്‍കുക. ഇത് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കും. മുമ്ബ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും 1200 […]

ബൈക്കിലെത്തി വൃദ്ധരേയും സ്ത്രീകളേയും കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍, ഓരോ മോഷണത്തിനും കൂലിയായി ലഭിച്ചിരുന്നത് ആയിരം രൂപ

പൂവാര്‍: ബൈക്കിലെത്തി വൃദ്ധരെയും സ്ത്രീകളെയും കൊള്ളയടിക്കുന്ന 19കാരന്‍ അറസ്റ്റില്‍. കരുംകുളം പുതിയതുറ പുരയിടം വീട്ടില്‍ ഷാജിയാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വര്‍ഗീസിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെ ഇവര്‍ കൊള്ളയടിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30ഓടെ വഴിയാത്രക്കാരി കരിച്ചല്‍ ചാവടി സ്വദേശി ഉഷയുടെ 2500 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പഴ്സും ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ കരിച്ചല്‍ സ്വദേശി 82കാരന്‍ സാമുവലും […]