ഇത് ഇന്ത്യന്‍ മോണ്‍സ്റ്റര്‍ ചിത്തരേശ് നടേശന്‍. ദിനേന ആറുതവണ ഭക്ഷണം, 12 മുട്ടയുടെ വെള്ള, 300 ഗ്രാം ചിക്കന്‍, 300 ഗ്രാം മീന്‍, ചോറ്, പച്ചക്കറികള്‍…

300 ഗ്രാം പ്രോട്ടീന്‍, 221 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സ്, 98 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയതാണ് ഇന്ത്യന്‍ മോണ്‍സ്റ്റര്‍ എന്ന വിളിപ്പേരുള്ള ബോഡി ബില്‍ഡര്‍ ചിത്തരേശ് നടേശന്‍റെ ഭക്ഷണ ക്രമം.

എല്ലാ ദിനവും ആറുതവണയാണ് ഭക്ഷണം കഴിക്കുക. 12 മുട്ടകളുടെ വെള്ള, രണ്ട് മുഴുവന്‍ മുട്ടകള്‍, 300 ഗ്രാം ചിക്കന്‍, 300 ഗ്രാം മീന്‍, ചോറ്, പച്ചക്കറികള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും.

2019ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍റ് ഫിസിക്ക് സ്പോര്‍ട് ചാമ്ബ്യന്‍ഷിപ്പില്‍ ആദ്യമായി കിരീടം ചൂടിയ ഇന്ത്യക്കാരനാണ് എറണാകുളം സ്വദേശിയായ ചിത്തരേശ്.

ഓരോ ദിനവും അഞ്ചര മണിക്കൂര്‍ ജിമ്മില്‍ വിയര്‍പ്പൊഴുക്കി നേടിയതാണ് അദ്ദേഹത്തിന്‍റെ വിജയം. അഞ്ച് സെഷനുകളായി തിരിച്ചാണ് വര്‍ക്കൗട്ട്. എം.വി. സാഗറാണ് ട്രെയിനര്‍. എറണാകുളം മഹാരാജാസ് കോളജില്‍ ബി.എ ഹിസ്റ്ററി പഠിക്കുമ്ബോള്‍ ചിത്തരേശ് ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു.

ബോഡി ബില്‍ഡര്‍മാര്‍ക്ക് കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബ്സ്, ഫാറ്റ് എന്നിവ ആവശ്യമുണ്ട്. ഇതോടൊപ്പം ഒരുതരത്തിലുമുള്ള ജങ് ഫുഡ്, മധുരം, പൊരിച്ച സ്നാക്സ് എന്നിവ കഴിക്കുകയും അരുത്.

prp

Leave a Reply

*