‘സംസ്ഥാന തവള ആരും കാണാതെ മണ്ണിനടിയിലിരുന്നാല്‍ മതിയോ? മുഖ്യമന്ത്രി ചോദിച്ചു; തീരുമാനം മാറ്റി

തിരുവനന്തപുരം: പശ്ചമിഘട്ടത്തില്‍ കാണപ്പെടുന്ന പാതാളത്തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയാക്കുന്ന തീരുമാനം മാറ്റിവെച്ചു. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന വനം വന്യജീവി ബോര്‍ഡിന്‍റെ യോഗത്തിലായിരുന്നു തീരുമാനം മാറ്റിവെച്ചത്. ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിശദീകരണം തേടിയതോടെയാണ് തീരുമാനം മാറ്റിവെച്ചത്. ‘വര്‍ഷത്തില്‍ 364 ദിവസവും മണ്ണിനടിയില്‍ കാണപ്പെടുന്ന പതാളത്തവളയെ വിഐപിയായി അംഗീകരിച്ചാല്‍ ഉചിതമാവുമോ? എല്ലാവര്‍ക്കും ഇതിനെ കാണണ്ടേ’ എന്ന് മുഖ്യമന്ത്രി ചോദിച്ചു. മനുഷ്യന്‍ കാണാത്ത ഇനത്തെ ഒദ്യോഗിക തവളയായി പരിഗണിച്ചാല്‍ എന്തു പ്രയോജനമെന്ന് ബോര്‍ഡ് വൈസ് […]

അറേബ്യന്‍ ഗള്‍ഫ് കപ്പ്: ഇറാഖിന് കിരീടം; ഒമാന്‍ പൊരുതിത്തോറ്റു

മസ്കത്ത്: അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മൂന്നാം മുത്തമെന്ന ഒമാന്‍റെ സ്വപ്നം പൊലിഞ്ഞു. ബസ്റ ഒളിമ്ബിക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഒമാനെ 3-2ന് തകര്‍ത്താണ് അറേബ്യന്‍ ഫുട്ബാള്‍ സിംഹാസനത്തിന്‍റെ കിരീടം ഇറാഖ് അണിഞ്ഞത്. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് അത്യന്ത്യം നടകീയത നിറഞ്ഞ മത്സരത്തില്‍ മികച്ച ഫുട്‌ബാള്‍ കാഴ്ചവെച്ചാണ് ഒമാന്‍ കീഴടങ്ങിയത്. ഒന്നാം പകുതിയില്‍ ഇടത് വലത് വിങ്ങുകളിലൂടെ നിരന്തരം ആക്രമണം അഴിച്ച്‌ വിട്ട് കൊണ്ടായിയിരുന്നു ഒമാന്‍ മുന്നേറിയത്. ഗോളടിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷീങ്ങിലെ പാളിച്ചകള്‍ […]

നിങ്ങളുടെ പണത്തിന്റെ ഉറവിടം നിങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍ കണ്ടെത്തുന്ന പണത്തിന്റെ 137 ശതമാനം വരെ പിഴ

ന്യൂഡല്‍ഹി: നിങ്ങളുടെ പണത്തിന്റെ ഉറവിടം അഥവാ വരുമാന സ്രോതസ് ആരെയെങ്കിലും ബോധിപ്പിക്കേണ്ടതുണ്ടോ? എന്നാല്‍ നിങ്ങളുടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ഇന്‍കം ടാക്‌സ് വകുപ്പ് നിങ്ങളുടെ വീടോ സ്ഥാപനങ്ങളോ റെയ്ഡ് ചെയ്താല്‍ അളവില്‍ കൂടുതല്‍ പണം അഥവാ കള്ളപ്പണം കണ്ടെത്തിയാല്‍ അവയുടെ ഉറവിടം വ്യക്തമാക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടേതാണ്. ഇല്ലെങ്കില്‍ കണ്ടെത്തിയ പണത്തിന്റെ 137 ശതമാനം വരെ നികുതിയും പിഴയും ചുമത്തിയേക്കാം. പണത്തിന്റെ ഉറവിടം, നികുതി അടച്ച രേഖ ഇവയൊന്നും ഇല്ലെങ്കില്‍ ഗുരുതരമായ നിയമക്കുരുക്കിലേക്കാകും […]

ഗള്‍ഫ് കപ്പ് ഫൈനല്‍: തിക്കിലും തിരക്കിലുംപ്പെട്ട് രണ്ട് മരണം

ബഗ്ദാദ്: ഇറാഖും ഒമാനും തമ്മിലെ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫൈനലിന് മുമ്ബ് സ്റ്റേഡിയത്തിന് മുന്നില്‍ തിക്കിലും തിരക്കിലും രണ്ടുപേര്‍ മരിച്ചു. 80ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. ബസ്റയിലെ സ്റ്റേഡിയത്തിന് മുന്നിലാണ് ആരാധകര്‍ തിക്കിത്തിരക്കി അപകടമുണ്ടാക്കിയത്. ടിക്കറ്റില്ലാത്ത ആയിരങ്ങള്‍ സ്റ്റേഡിയത്തിനുപുറത്ത് തടിച്ചുകൂടിയിരുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു ഫൈനല്‍. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ആരാധര്‍ ഇവിടെ തടിച്ച്‌ കൂടിയിരുന്നു. ഇതിനിടെ കാണികള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് […]

ഗുണ്ടയുടെ ഭാര്യയുമായി അവിശുദ്ധബന്ധം, സഹികെട്ട് വാടക വീട്ടില്‍ നിന്നും ഉടമസ്ഥന്‍ ഇറക്കിവിട്ടു, പേട്ട സി ഐ റിയാസ് രാജയുടെ തൊപ്പി തെറിച്ചത് ഗുരുതര സ്വഭാവദൂഷ്യം കാരണം

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയതാണ് പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ഇറക്കിയ ഉത്തരവില്‍ സ്വഭാവദൂഷ്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. പേട്ട എസ്.എച്ച്‌.ഒ ആയിരിക്കെ റിയാസ് രാജ വെണ്‍പാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചെന്നും ലുലുമാളിനടുത്തെ അനധികൃത മസാജ് സെന്ററില്‍ സ്ത്രീയുമായി സന്ദര്‍ശിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ […]

16 കോടി XD 236433ന്; ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 16 കോടിയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ എക്‌സ് ഡി 236433ന്. ഉച്ചയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ചത് ഈ നമ്ബറുകള്‍ക്കാണ്: എക്‌സ് ജി 323942, എക്‌സ് എച്ച്‌ 226052. എക്‌സ് ജെ 349740, എക്‌സ്‌കെ 110254 ക്രിസ്മസ് ന്യൂഇയര്‍ ബമ്ബറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം […]

പദവി ആഗ്രഹിച്ചിരുന്നില്ല; ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുമെന്ന് കെ.വി.തോമസ്

കൊച്ചി: ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചകാര്യം മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്.പദവി ആഗ്രഹിച്ചിരുന്നില്ല. ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാതെ ഒരുപാട് കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച്‌, കേരളത്തിന്‍റെ വികസനത്തിന് ഡല്‍ഹിയിലെ തന്‍റെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തും. ഉത്തരവാദിത്വങ്ങള്‍ക്ക് വലുപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോടീശ്വരനായ വജ്രവ്യാപാരിയുടെ ഒമ്ബത് വയസുകാരി മകള്‍ സന്യാസം സ്വീകരിക്കുന്നു

ഒന്നുമില്ലായ്മയില്‍ നിന്ന് സമ്ബത്തുണ്ടാക്കിയ ആളുകളെക്കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ സമ്ബന്നമായ ജീവിതം നയിച്ച ആളുകള്‍, ഒരു സന്യാസിയായി ജീവിതം നയിക്കാന്‍ എല്ലാ ലൗകിക സുഖങ്ങളും ത്യജിക്കുന്ന കഥകള്‍ താരതമ്യേന വളരെ കുറവാണ്. സന്യാസം സ്വീകരിക്കുക, സന്യാസിയായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വലിയ സമര്‍പ്പണം തന്നെ ആവശ്യമാണ്. ഗുജറാത്തില്‍ ധനികനായൊരു വജ്രവ്യവസായിയുടെ 8 വയസ്സുള്ള ഒരു മകള്‍ ജീവിതത്തിലെ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച്‌ സന്യാസിയായി ജീവിക്കാന്‍ തീരുമാനിച്ചു. സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായിട്ടുള്ള ദീക്ഷ സ്വീകരിക്കല്‍ […]

കെ.വി തോമസിന് കാബിനറ്റ് റാങ്കില്‍ നിയമനം; ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി

ഫയല്‍ ചിത്രം തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മുതിര്‍ന്ന നേതാവ് പ്രൊഫ.കെ.വി തോമസിന് കാബിനറ്റ് റാങ്കോടെ പ്രത്യേക പദവി നല്‍കാന്‍ ഇന്നു ചേര്‍ന്ന മ്രന്തിസഭാ യോഗത്തില്‍ തീരുമാനം. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയെന്ന പദവിയാണ് നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.പി എ.സമ്ബത്തിനേയും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് […]

വരുമാനത്തില്‍ ചരിത്ര നേട്ടവുമായി ശബരിമല; സന്നിധാനത്ത് എണ്ണിത്തീരാതെ നാണയങ്ങള്‍

ശബരിമലയെ ഭക്തി സാന്ദ്രമാക്കി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് സന്നിധാനത്തേയ്‌ക്കെത്തുന്നത്. മകരവിളക്ക് കഴിയുമ്ബോള്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്തര്‍ അയ്യപ്പന്റെ തിരുസന്നിധിയില്‍ സമര്‍പ്പിച്ച കാണിക്കയില്‍ ചരിത്ര വരുമാനമാണ് ഇത്തവണ കാണുന്നത്. രണ്ട് വര്‍ഷത്തെ കൊറോണ മഹാമാരിയ്‌ക്ക് ശേഷം സന്നിധാനം ഭക്തിയില്‍ മുഴുകുന്നത് ഈ വര്‍ഷമാണ്. എണ്ണിയാല്‍ തീരാത്തത്ര നാണയങ്ങളാണ് സന്നിധാനത്ത് ഭക്തജനങ്ങള്‍ ഭണ്ഡാരത്തിലൂടെ ഭഗവാന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിച്ചത്. നാണയങ്ങള്‍ ഭണ്ഡാരത്തില്‍ നിന്നും പുറത്തെടുത്ത് കെട്ടിടത്തിന്റെ 3 ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ജനുവരി 12 വരെയുളള കണക്കുകള്‍ പ്രകാരം 310.40 കോടി […]