ഐ.ടി.ഐ യോഗ്യതയുള്ള ജോലി; ഇനി ഡിപ്ലോമ, ബി.ടെക്കുകാര്‍ക്ക് അപേക്ഷിക്കാനാവില്ല

തൃശൂര്‍: ഐ.ടി.ഐ അടിസ്ഥാന യോഗ്യതയാക്കിയ ജോലികളില്‍ ഇനി ഡിേപ്ലാമക്കാര്‍ക്കും ബി.ടെക്കുകാര്‍ക്കും അപേക്ഷിക്കാനാവില്ല.

2022 ജൂലൈയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റി നല്‍കുന്ന ബി.ടെക് സര്‍ട്ടിഫിക്കറ്റുകള്‍ അതത് ബ്രാഞ്ചുകളില്‍ ഉള്ള ഡിേപ്ലാമ, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉയര്‍ന്ന യോഗ്യത ആണെന്ന് ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലടക്കം ഐ.ടി.ഐ യോഗ്യതയുള്ള പല തസ്തികകളിലും ഡിേപ്ലാമ, ബി.ടെക്കുകാര്‍ എത്തുകയും ചെയ്തു. ഇതിന് പിറകെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവരുടെ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് തിരുത്തി പുതിയത് ഇറക്കിയത്.

കേരളത്തിന്റെ വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ കോഴ്സുകള്‍ നടത്തുന്നത് വ്യവസായ പരിശീലന വകുപ്പാണ്. ഐ.ടി.ഐ പഠനം നൈപുണ്യവികസനം വര്‍ധിപ്പിക്കാനുള്ള കരിക്കുലം ആണെങ്കില്‍ എന്‍ജിനീയറിങ്, ഡിേപ്ലാമ വിദ്യാഭ്യാസത്തില്‍ നൈപുണ്യെത്തക്കാള്‍ കൂടുതല്‍ പ്രാധാന്യം അക്കാദമിക് രംഗത്തിനാണ്. അതിനാല്‍ ഐ.ടി.ഐ, എന്‍.ഐ.സി, എന്‍.ടി.സി ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്ന കോഴ്സുകളുമായി ഇവയെ തുലനപ്പെടുത്താന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിങ്(ഡി.ജി.ടി) വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയത് ചര്‍ച്ചകള്‍ക്കിടയാക്കി.

ഇതിന് പിറകെയാണ് ജൂലൈ 30ന് ബി.ടെക്കുകാരെ അതത് ബ്രാഞ്ചുകളില്‍ ഉള്ള ഡിേപ്ലാമ, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉയര്‍ന്ന യോഗ്യതയാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവര്‍ സര്‍ക്കാര്‍തലത്തില്‍ നിവേദനം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് നിയോഗിക്കപ്പെട്ട ട്രെയിനിങ് ഡയറക്ടര്‍ നിയമിച്ച വിദഗ്ധ സമിതി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ശിപാര്‍ശ ചെയ്തു.

ഇക്കാര്യം പരിഗണിച്ചാണ് വ്യവസായിക പരിശീലന വകുപ്പ് നടത്തുന്ന കോഴ്സില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ ലഭ്യത നഷ്ടമാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ചൊവ്വാഴ്ച ഇറങ്ങിയ ഉത്തരവില്‍ പറയുന്നു.

prp

Leave a Reply

*