ബൈക്കിലെത്തി വൃദ്ധരേയും സ്ത്രീകളേയും കൊള്ളയടിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍, ഓരോ മോഷണത്തിനും കൂലിയായി ലഭിച്ചിരുന്നത് ആയിരം രൂപ

പൂവാര്‍: ബൈക്കിലെത്തി വൃദ്ധരെയും സ്ത്രീകളെയും കൊള്ളയടിക്കുന്ന 19കാരന്‍ അറസ്റ്റില്‍. കരുംകുളം പുതിയതുറ പുരയിടം വീട്ടില്‍ ഷാജിയാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.

ഇയാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വര്‍ഗീസിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെ ഇവര്‍ കൊള്ളയടിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30ഓടെ വഴിയാത്രക്കാരി കരിച്ചല്‍ ചാവടി സ്വദേശി ഉഷയുടെ 2500 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പഴ്സും ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ കരിച്ചല്‍ സ്വദേശി 82കാരന്‍ സാമുവലും വെള്ളിയാഴ്ച കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കോട്ടുകാല്‍ പുന്നവിള മാവിള വീട്ടില്‍ യശോദ(65) ബാങ്കില്‍ നിന്ന് വീണ്ടെടുത്ത പണയാഭരണമായ നാല് പവനും 9,000 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പഴ്സും ഇവര്‍ കവര്‍ന്നു. സി.സി.ടി.വി ഇല്ലാത്ത വിജനമായ പ്രദേശമാണ് ഇവര്‍ക്ക് പിടിച്ചുപറിക്ക് തിരഞ്ഞെടുക്കുന്നത്. പൊലീസ് അന്വേഷണത്തിനിടെ സംശയകരമായി കണ്ട പ്രതിയെ അക്രമത്തിനിരയായ ഒരാള്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പിടിച്ചുപറിയുടെ ചുരുളഴിച്ചത്. ഓരോ മോഷണത്തിനും 1000 രൂപവീതം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.

prp

Leave a Reply

*